' ആകാശദൂത്' , 'ഒരു വടക്കന്‍ വീരഗാഥ' തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മാധവി. മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലും അഭിനയിച്ചിട്ടുള്ള മാധവി എണ്‍പതുകളിലെ തിരക്കേറിയ താരങ്ങളില്‍ ഒരാളായിരുന്നു.
ഇപ്പോഴിതാ, മകള്‍ ടിഫാനിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മാധവി പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമാണ് ശ്രദ്ധേയമാകുന്നത്.'ടിഫാനി ഗൗരികയ്ക്ക് ജന്മദിനാശംസകള്! നിന്റെ സൗമ്യമായ മനോഭാവം, ആന്തരിക സൗന്ദര്യം, തലയെടുപ്പ് എന്നിവയെ ഞാന്‍ അഭിനന്ദിക്കുന്നു. നിനക്ക് എല്ലാ ആശംസകളും നേരുന്നു' മകളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് മാധവി കുറിച്ചു. ടിഫാനി കാഴ്ചയ്ക്ക് അമ്മയെപ്പോലെയെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

കനക വിജയലക്ഷ്മി എന്നായിരുന്നു മാധവിയുടെ യഥാര്‍ത്ഥ പേര്. സിനിമയില്‍ വന്ന ശേഷമാണ് മാധവി ആ പേര് സ്വീകരിച്ചത്.1996-ല്‍ വിവാഹിതയായ ശേഷം പിന്നീട് താരം സിനിമയിലേക്ക് തിരികെ വന്നതേയില്ല. ബിസിനസുകാരനായ റാല്‍ഫ് ശര്‍മ്മയാണ് മാധവിയുടെ ഭര്‍ത്താവ്. മൂന്ന് പെണ്മക്കളാണ് ഇരുവര്‍ക്കുമുളളത്. അമേരിക്കയിലെ ന്യൂ ജേഴ്സിയിലാണ് മാധവിയും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്.

Comments