സിബി മലയില്‍ സംവിധാനം ചെയ്ത് 1993ല്‍ റിലീസ് ചെയ്ത ചിത്രമാണ് ' ആകാശദൂത്'. സിനിമ കണ്ട് കണ്ണീരണിയാത്ത പ്രേക്ഷകര്‍ ചുരുക്കമാണ്. ആനിയായി മാധവിയും ജോണിയായി മുരളിയും തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ ഇവരുടെ മൂത്തമകള്‍ മീനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നടി സീന ആന്റണിയാണ്. ആകാശദൂതിലെ ആ ഒരൊറ്റ കഥാപാത്രത്തിലൂടെ തന്നെ മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടാന്‍ സീന ആന്റണിയ്ക്ക് കഴിഞ്ഞു.
ഇപ്പോഴിതാ മീനുവായി തങ്ങള്‍ ആദ്യം കാസ്റ്റ് ചെയ്തിരുന്നത് മഞ്ജു വാര്യരെ ആയിരുന്നുവെന്ന് പറയുകയാണ് നിര്‍മാതാവും നടനുമായ പ്രേം പ്രകാശ്. എംപയര്‍ ടോക്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
മീനുവായി അഭിനയിക്കാനുളള കുട്ടിക്ക് വേണ്ടി സിനിമയുടെ അണിയറക്കാര്‍ പത്രത്തില്‍ പരസ്യം ചെയ്തിരുന്നു. ഈ പരസ്യം കണ്ട് അന്ന് സകൂള്‍ വിദ്യാര്‍ത്ഥിനി ആയിരുന്ന മഞ്ജു വാര്യര്‍ ഫോട്ടോ അയച്ച് കൊടുത്തിരുന്നു. മീനുവിന്റെ കഥാപാത്രം ചെയ്യാനായി മഞ്ജുവിനെ തീരുമാനിക്കുകയും അതിനായി അവരെ ബന്ധപ്പെടുകയും ചെയ്തു.
എന്നാല്‍ പരീക്ഷയുടെ സമയം ആയിരുന്നതിനാല്‍ മഞ്ജു വാര്യര്‍ക്ക് ആ അവസരം വേണ്ടെന്ന് വെയ്‌ക്കേണ്ടി വന്നുവെന്നും പ്രേം പ്രകാശ് പറഞ്ഞു. അങ്ങനെ അല്ലായിരുന്നെങ്കില്‍ മഞ്ജു വാര്യരുടെ ആദ്യത്തെ സിനിമ ആകേണ്ടതായിരുന്നു ആകാശദൂത് എന്നാണ് പ്രേം പ്രകാശ് പറഞ്ഞത്.

Comments