
ബോളിവുഡിന്റെ സൂപ്പര്‍ ഹീറോ ഹൃത്വിക് റോഷന് തുടക്കകാലം മുതല്‍ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ്. ഹൃത്വിക് ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയിട്ട് കുറച്ചധികം നാളുകളായി. അടുത്ത കാലത്തായി ഒരു ഇന്ത്യൻ നടിയും നാടക സംവിധായികയും സംഗീതജ്ഞയുമാണ് സബ സിംഗ് ഗ്രെവാളിനൊപ്പം ഹൃത്വിക്കിന്റെ പേര് കേള്‍ക്കുന്നുണ്ട്. പ്രൊഫഷണലായി സബ ആസാദ് എന്നറിയപ്പെടുന്ന സബയും ഹൃത്വിക് റോഷനും ബോളിവുഡിലെ പുതിയ കിംവദന്തി ദമ്പതികളായി എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. തങ്ങളുടെ ബന്ധം മാസങ്ങളോളം മറച്ചുവെച്ചെങ്കിലും അവര്‍ പ്രണയത്തിലാണെന്ന് പറയാതെ പറയുന്ന പോസ്റ്റുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ സബയുടെ ഏറ്റവും പുതിയൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുന്നത്. ലാക്മെ ഫാഷൻ വീക്ക് 2023-ലെ ഷോയില്‍ ഷിമ്മറി റോസ് ഗോൾഡ് ഔട്ട്ഫിറ്റിലെ സബ ആസാദ് റാംപിൽ നൃത്തം ചെയ്യുന്നതാണ് വീഡിയോ. അഭിനയത്തിനും ആലാപനത്തിനും ഫാഷൻ ഡിസൈനിംഗ് കഴിവുകൾക്കും പേരുകേട്ട ഒരു ബഹുമുഖ പ്രതിഭയാണ് സബ. ഫഷാനില് ആകൃഷ്ടയും ധരിക്കുന്ന ഔട്ട്ഫിറ്റിന്റെ വിശദാംശങ്ങളില്‍ ശ്രദ്ധിക്കുകയും ചെയ്യാറുള്ള സബ പുതിയതും ആവേശകരവുമായ എന്തെങ്കിലും സൃഷ്ടിക്കാൻ വേണ്ടി പലപ്പോഴും വ്യത്യസ്ത തുണിത്തരങ്ങൾ, പ്രിന്റുകൾ, ടെക്സ്ചറുകൾ എന്നിവ ഉപയോഗിച്ച് പരീക്ഷണം നടത്താറുണ്ട്. ഇത്തവണ തിളങ്ങുന്ന റോസ് ഗോൾഡ് ജാക്കറ്റും ഫ്ലെയർ പാന്റും പിങ്ക് ഷൂവും ധരിച്ചാണ് സബ ലാക്മെ ഫാഷൻ വീക്ക് ഷോയിൽ എത്തിയത്. വേവി ഹെയര്‍സ്റ്റൈലും താരത്തിന് ഫാഷന്‍ ലുക്കിന് വേറൊരു ഭംഗി നല്‍കുന്നുണ്ട്. ചടുലമായ നൃത്തച്ചുവടുകളാണ് സബ റാംപില്‍ ചെയ്യുന്നത്. താരത്തിന്റെ കോണ്‍ഫിഡന്‍സും ചടുലനൃത്തവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.






