
40 വര്‍ഷത്തിന് ശേഷം തമിഴ്നാട്ടില്‍ നിന്നും ശ്രീലങ്കയ്ക്ക് ഫെറി സര്‍വീസ് . നാളെ മുതല്‍ തമിഴ്നാട്ടിലെ നാഗപട്ടണത്ത് നിന്നും ശ്രീലങ്കയിലേക്ക് പാസഞ്ചര്‍ ഫെറി സര്‍വ്വീസ് ആരംഭിക്കുമെന്ന് നാഗപട്ടണം ഷിപ്പിംഗ് ഹാര്‍ബര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒരാൾക്ക് 7670 രൂപയാണ്ശ്രീ ലങ്കയിലേക്ക് പോകുന്നതിനുള്ള ടിക്കറ്റ് ഫീസ് നിരക്ക്), എന്നാല്‍, ഉദ്ഘാടന ദിവസം നാഗപട്ടണത്ത് നിന്നുള്ള പാസഞ്ചര്‍ ഫെറിക്ക് ഒരാള്‍ക്ക് 2800 രൂപയാണ് ടിക്കറ്റ് ചാര്‍ജ്ജെന്ന് നാഗപട്ടണം ഷിപ്പിംഗ് ഹാർബർ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ അറിയിച്ചു.
എന്നാല്‍ ഈ ആനുകൂല്യം നാളെ ഫെറിയിൽ ശ്രീലങ്കയ്ക്ക് യാത്ര ചെയ്യുന്ന ആളുകള്‍ക്കാണ് ഉദ്ഘാടന ഓഫറായി ടിക്കറ്റ് നിരക്കില്‍ കുറവ് ലഭിക്കുക. നിലവിലെ വിലയേക്കാൾ 75% കിഴിവിലാണ് ഉദ്ഘാടന ദിവസത്തെ നിരക്ക്. ഇതിനകം 30 യാത്രക്കാര്‍ ശ്രീലങ്കന്‍ ട്രിപ്പ് ബുക്ക് ചെയ്തെന്നും നാഗപട്ടണം ഷിപ്പിംഗ് ഹാർബർ വകുപ്പ് അധികൃതര്‍ അറിയിച്ചു. 111 കിലോമീറ്റർ ദൈർഘ്യമുള്ള ദിവസേനയുള്ള ഈ യാത്ര മൂന്ന് മണിക്കൂറിനുള്ളിൽ ലക്ഷ്യ സ്ഥാനത്തെത്തും.
ഇന്ത്യ-ശ്രീലങ്ക സംയുക്ത സമിതി ചര്‍ച്ചയ്ക്ക് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ഫെറി സർവീസുകൾ പുനരാരംഭിക്കുന്നതും സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വ്വീസ് പുനരാരംഭിക്കുന്നത്.






