
ഇകെ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമെന്ന ആശയം മുന്നോട്ട് വച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തുറമുഖ നിർമ്മാണ കരാർ എകെ ആന്റണി കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന കാലത്ത് ചൈനീസ് പങ്കാളിത്തത്തിന്റെ പേരിലാണ് റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞത്ത് എത്തിയ ആദ്യ കപ്പലിന് സ്വീകരണം നൽകുന്ന ഈ മാസം 15 ന് സംസ്ഥാനത്ത് പ്രാദേശിക തലത്തിൽ ആഹ്ലാദ പ്രകടനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പദ്ധതിയുടെ ക്രഡിറ്റ് സിപിഎം മാത്രം എടുക്കേണ്ടെന്നും എല്ലാവരും എടുത്തോട്ടെയെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പദ്ധതിക്കെതിരെ സമരം നടന്നല്ലോയെന്നും ആ ഘട്ടത്തിലൊക്കെ പദ്ധതി ഉപേക്ഷിക്കില്ലെന്ന നിലപാടാണ് സർക്കാർ എടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവർ തന്നെ ബിജെപിയുടെ ശത്രു സിപിഎം ആണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസും ബിജെപിയും ഒരേ തൂവൽ പക്ഷികളെ പോലെ പൊതു തെരെഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം വിമർശിച്ചു.






