
മുഖ്യമന്ത്രി പിണറായി വിജയന് ബിജെപി-ജെഡിഎസ് സഖ്യത്തെ പിന്തുണച്ചുവെന്ന പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് എച്ച് ഡി ദേവഗൗഡ. സഖ്യത്തെ മുഖ്യമന്ത്രി പിന്തുണച്ചെന്ന് പറഞ്ഞിട്ടില്ലെന്ന് ദേവഗൗഡ പ്രതികരിച്ചു. സിപിഐഎമ്മിന് ഒപ്പം ജെഡിഎസ് കേരളാ ഘടകം നില്‍ക്കുന്നെന്നാണ് പറഞ്ഞത്. കര്‍ണാടകയ്ക്ക് പുറത്തുള്ള സംസ്ഥാന ഘടകങ്ങളില്‍ എന്‍ഡിഎ ബന്ധത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും എച്ച് ഡി ഗേവഗൗഡ പറഞ്ഞു.
എച്ച് ഡി ദേവഗൗഡ കര്‍ണാടകയില്‍ ബിജെപി-ജെഡിഎസ് സഖ്യം പിണറായി വിജയന്റെ അറിവോടെയാണെന്ന് വെളിപ്പെടുത്തിയിരുന്നു. പിണറായി പൂര്‍ണസമ്മതം നല്കി,ഇക്കാരണത്താലാണ് പിണറായി സര്‍ക്കാരില്‍ ജെഡിഎസ് മന്ത്രിയുള്ളത്. പിണറായിക്ക് ബിജെപി സഖ്യം പാര്‍ട്ടിയെ രക്ഷിക്കാനാണെന്ന് ബോധ്യപ്പെട്ടു. സിഐ ഇബ്രഹാമിനെ പുറത്താക്കുന്നത് അറിയിച്ച വാര്‍ത്താ സമ്മേളനത്തിലാണ് എച്ച് ഡി ദേവഗൗഡയുടെ വെളിപ്പെടുത്തിയത്.
വിഷയം വിവാദമായതോടെ വെളിപ്പെടുത്തല്‍ പ്രതിപക്ഷം ഏറ്റെടുത്തു. ബിജെപിയുമായി പിണറായിക്ക് വലിയ ബന്ധമുണ്ടെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. കൂടുതല്‍ നേതാക്കള്‍ വിമര്‍ശനങ്ങള്‍ ഏറ്റെടുത്തതോടെ മുഖ്യമന്ത്രി, ദേവഗൗഡയുടെ പ്രസ്താവന തള്ളി. ദേവഗൗഡയുടെ പ്രസ്താവന അസംബന്ധമെന്ന് പിണറായി വിജയന് പ്രതികരിച്ചു. സ്വന്തം രാഷ്ട്രീയ മലക്കംമറിച്ചിലുകള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ അസത്യം പറയുകയാണ്. ജനതാദള്‍ എസ് കാലങ്ങളായി കേരളത്തില്‍ ഇടതുമുന്നണിക്കൊപ്പമാണ്. ജെഡിഎസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ സിപിഐഎം ശ്രമിച്ചിട്ടില്ലെന്നും പിണറായി വിജയന് വ്യക്തമാക്കി.






