
മുംബൈ: ബോംബ് ഭീഷണിയെ തുടര്‍ന്ന് പൂനെ- ഡല്‍ഹി വിമാനം മുംബൈയില്‍ അടിയന്തരമായി ഇറക്കി. 185 യാത്രക്കാരുമായി പോയ ആകാശ് എയര്‍ലൈന്‍സ് കമ്പനിയുടെ വിമാനമാണ് മുംബൈ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടത്. തന്റെ ബാഗിനുള്ളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഒരു യാത്രക്കാരന് പറഞ്ഞതോടെയാണ് വിമാനം അടിയന്തരമായി ഇറക്കിയത്. പൂനെ വിമാനത്താവളത്തില്‍ നിന്ന് പുലര്‍ച്ചെ 12.07ന് പുറപ്പെട്ട് 40 മിനിറ്റിനു ശേഷമാണ് ഈ സംഭവം.
12.42 ഓടെ മുംബൈ വിമാനത്താവളത്തില്‍ ഇറക്കി നടത്തിയ പരിശോധനയില്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. പോലീസിന്റെ ക്ലിയറന്‍സിനെ തുടര്‍ന്ന് രാവിലെ ആറ് മണിക്ക് വിമാനം യാത്ര തുടര്‍ന്നു. ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരനെ് വിമാനം മുംബൈയില്‍ ഇറക്കിയതിനു പിന്നാലെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി അറിയിച്ചതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി.






