പ്രണയത്തിന് വേണ്ടി പല കാര്യങ്ങളും തൃജിക്കുന്നവരെ പറ്റി കേട്ടിട്ടില്ലേ? തന്നെ പ്രണയിക്കുന്നവര്‍ ആവശ്യപ്പെട്ടാല്‍ എന്തും ചെയ്യുന്നവരും കുറവല്ല. എന്നാല്‍ അതവര്‍ക്ക് തന്നെ വിനയാകറുമുണ്ട്. ഇപ്പോളിതാ സ്വന്തം കാമുകന് വേണ്ടി കാമുകി ചെയ്ത പ്രവൃത്തി അവളുടെ ജീവിതത്തിന് തന്നെ വലിയ വിനയായി മാറിയിരിക്കുന്നു. സംഭവം അങ്ങ് ചൈനയിലാണ്.
ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ നിന്നുള്ള മോഡല്‍ തന്റെ കാമുകന്റെ സന്തോഷത്തിനായി 35 കിലോ ഭാരമാണ് കൂട്ടിയത്. കാമുകി വാക്കുപാലിച്ചതിന് പിന്നാലെ കാമുകന് അവളെ ഉപേക്ഷിച്ച് പോയി. തന്റെ ഈ ദുരവസ്ഥ സെങ് എന്ന മോഡല്‍ സമൂഹ മാദ്യമത്തിലൂടെ പങ്കുവയ്ക്കുകയായിരുന്നു. മോഡലിങ്ങ് ഏജന്‍സിയുടെ ആഴശ്യം അനുസരിച്ച് 50 കിലോ ഭാരമാണ് യുവതി നിലനിര്‍ത്തിയിരുന്നത്.മോഡലായി ജോലി ചെയ്യുന്ന കാലത്താണ് സെങ് യുവാവിനെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. എന്നാല്‍ തടിച്ചിരിക്കുന്ന പെണ്‍കുട്ടികളെയാണ് തനിക്ക് ഇഷ്ടം എന്ന് കാമുകന് ഒരിക്കല്‍ അവളോട് പറഞ്ഞു. തടിച്ചിരിക്കുകയാണെങ്കില് യുവതിയെ വിവാഹം ചെയ്യാമെന്നും കാമുകന് വാഗ്ദാനം നല്‍കിയിരുന്നു. ഇതിന് പിന്നാലെ യുവതി തടി കൂട്ടുകയായിരുന്നു.
ഒരൊറ്റ മാസം കൊണ്ട് 35 കിലോ ഭാരമാണ് കൂട്ടിയത്. എന്നാല്‍ ഭാരം കൂട്ടിയത് യുവതിയുടെ ജോലിയെ ബാധിച്ചു. മോഡലായ
യുവതിക്ക് ജോലി നഷ്ടമായി. കൂടാതെ പെട്ടെന്ന് ഭാരം കൂടിയതുകൊണ്ട് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും യുവതിയെ തേടിയെത്തുകയായിരുന്നു. പെട്ടെന്ന് ഭാരം വര്‍ധിപ്പിച്ചതോടെ പല വിധത്തിലുള്ള സുഖങ്ങലും പിടികൂടി.
പക്ഷേ, തടി കൂട്ടിയത് ആര്‍ക്കു വേണ്ടിയാണോ അദ്ദേഹവും ഉപേക്ഷിച്ചു എന്ന സങ്കടവും യുവതിസമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്. കാമുകനുമായുള്ള ചാറ്റും യുവതി പങ്കിട്ടിരുന്നു.
അതില്‍ തടിച്ചിരിക്കുന്ന സ്ത്രീകളെയാണ് തനിക്ക് ഇഷ്ടമെന്ന് കാമുകന് പറയുന്നുണ്ട്. എന്നാല്‍ തടി കൂടിയ ശേഷം തീരെ സ്ഥിരതയില്ല എന്നു പറഞ്ഞാണ് കാമുകന് യുവതിയെ ഉപേക്ഷിക്കുന്നത്. പിരിയുന്നതില്‍ തനിക്ക് കുഴപ്പമില്ല എന്നാല്‍ ആരെയും വാഗ്ദാനങ്ങള്‍ നല്കി പറ്റികരുതെന്നും അവര്‍ പറയുന്നു. യുവതിയുടെ ഈ കഥയ്ക്ക് സമ്മിശ്രമായ പ്രതികരമങ്ങളാണ് ലഭിക്കുന്നത്.






