എങ്ങനെയും പണം സമ്പാദിക്കാനുള്ള നെട്ടോട്ടത്തിലാണ് ഭൂരിഭാഗം ആളുകളും. കാരണം അധികം കഷ്ടപ്പെടാതെ അതിവേഗം പണം സമ്പാദിച്ച് വിവാഹം ഒക്കെ കഴിച്ച് ജീവിതം സെറ്റാക്കാന്‍ നോക്കുക എന്നതാണ് പലരുടെയും ആഗ്രഹം. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ജോലിയായിരിക്കും ഏവരുടെയും സ്വപ്നം. മാന്യമായ ശമ്പളം, സുരക്ഷ, വിരമിച്ച ശേഷമുള്ള പെന്ഷന് എന്നിവയുടെ ഉറപ്പ് കണക്കിലെടുത്ത് എല്ലാവരും ഒരു സര്‍ക്കാര്‍ ജോലിക്കായി ആഗ്രഹിക്കുന്നു. എന്നാല്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് വ്യാപകമായി പ്രചരിച്ചിരുന്നു. എല്ലാവരും ഞെട്ടിപ്പോയി, ഐസ്ലാന്‍ഡ് സര്‍ക്കാര്‍ തങ്ങളുടെ സ്ത്രീകളെ വിവാഹം കഴിക്കുന്ന പുരുഷന്മാര്ക്ക് പണം വാഗ്ദാനം ചെയ്യുന്നതായി അവകാശപ്പെടുന്ന ഒരു റിപ്പോര്‍ട്ടാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
എന്നാല്‍ ഈ സംഭവം വാസ്തവമാണോ അല്ലയോ എന്നാണ് ആളുകള്‍ ചോദിക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ക്വോറയില്‍ വന്ന വൈറല്‍ പോസ്റ്റ് അനുസരിച്ച്, രാജ്യത്ത് പുരുഷന്മാരുടെ കുറവ് കാരണം രാജ്യത്തെ സ്ത്രീകളെ വിവാഹം കഴിക്കുന്ന പുരുഷന്മാര്ക്ക് ഐസ്ലന്ഡ് സര്‍ക്കാര്‍ 5,000 ഡോളര്‍ (ഏകദേശം 4.16 ലക്ഷം രൂപ) നല്കുന്നു എന്നാണ്. കൂടാതെ, അവര്‍ വടക്കേ ആഫ്രിക്കന്‍ പുരുഷന്മാര്ക്ക് മുന്‍ഗണന നല്‍കുമെന്നും അതില്‍ സൂചിപ്പിച്ചിരുന്നു. ഈ വിവരം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു, ഇത് വസ്തുതയാണെന്ന് പലരും വിശ്വസിച്ചു. എന്നാല്‍ സത്യത്തില്‍ ഇത് ഒരു തട്ടിപ്പ് ആണെന്നാണ് പുറത്തുവരുന്ന വിവരം.
തുടര്‍ന്ന്, സ്നോപ്സ് ഡോട്ട് കോം എന്ന ഒരു വസ്തുതാ പരിശോധന വെബ്സൈറ്റ് വ്യാപകമായി പ്രചരിച്ച വിവരങ്ങള്‍ പരിശോധിച്ചു. വെബ്സൈറ്റ് പറയുന്നതനുസരിച്ച്, 2016 ജൂണ്‍ അവസാനത്തോടെ നിരവധി ആഫ്രിക്കന്‍ വെബ്സൈറ്റുകള്‍ ഈ വിവരങ്ങള്‍ അടങ്ങിയ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്ന ആദ്യത്തെ സൈറ്റുകളില്‍ ഒന്നാണ് സ്പിരിറ്റ് വിസ്പേഴ്സ്, കൂടാതെ നിരവധി ആണുങ്ങള് ഇത് ഗൗരവമായി എടുക്കുകയും ഓഫര്‍ പരിഗണിക്കാന്‍ തയ്യാറാവുകയും ചെയ്തു. ഈ സന്ദേശം വൈറല്‍ ആയതിന് പിന്നാലെ ഐസ്ലാന്‍ഡിലെ യുവതികളുടെ ഫേസ്ബുക്കിലേക്ക് ഫ്രണ്ട് റിക്വസ്റ്റ് ചെന്നുകൊണ്ടിരിക്കുകയാണ്.
സംഭവം വന്‍ തോതില്‍ പ്രചരിച്ചതോടെ ഒരു ഐസ്ലാന്‍ഡ് വൈബ്സൈറ്റാണ് ഈ സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചത്. വിവാഹത്തെക്കുറിച്ചും പണത്തെക്കുറിച്ചും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന എല്ലാ സന്ദേശങ്ങളും വ്യാജമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തു. കൗതുകരം എന്ന് പറയട്ടെ, ഐസ്ലാന്ഡില് പുരുഷന്മാരുടെ സംഖ്യയില്‍ കുറവില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ ഇന്‍ഫര്‍മേഷന്‍ ഡിവിഷന് റിപ്പോര്‍ട്ട് ചെയ്തു; വാസ്തവത്തില്‍, അവര്‍ രാജ്യത്തെ സ്ത്രീകളെക്കാള്‍ അല്പം കൂടുതലാണ്. കഴിഞ്ഞ ദശകത്തില്‍ രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 50 ശതമാനവും പുരുഷന്മാരാണെന്നാണ് പുറത്തുവരുന്ന കണക്ക്.

Comments