വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇവയില്‍ ആരാധകര്‍ ഏറെയുള്ളത് യഥാര്‍ത്ഥ സംഭവങ്ങളുടെ നേര്‍ക്കാഴ്ചകളായി വരുന്ന വീഡിയോകള്‍ക്കാണ്. എന്നാല്‍ മറ്റുചിലത് ബോധപൂര്‍വ്വം നിര്‍മ്മിക്കുന്ന വീഡിയോകളാണ്. ഇക്കൂട്ടത്തില്‍ തന്നെ കമിതാക്കളുടെയോ വിവാഹിതരായ ജോഡികളുടെയോ എല്ലാം പ്രണയരംഗങ്ങളടങ്ങുന്ന വീഡിയോകള്‍ക്ക് വലിയ ഡിമാന്‍ഡാണ്. നിരവധി വീഡിയോകളാണ് ഈ രീതിയില്‍ ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ വരാറ്. ഇവയില്‍ ചിലത് പ്രേഷകര്‍ ഏറെ ഇഷ്ടത്തോടെ ഏറ്റെടുക്കുമെങ്കിലും മറ്റുചിലത് കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാറുണ്ട. ഇത്തരത്തില്‍ ആളുകളെ ഏറെ അസ്വസ്ഥമാക്കിയ ഒരു വീഡിയോയാണ് ഇപ്പോള്‍ നെറ്റീസണ്സിനിടയിലെ പുതിയ ചര്‍ച്ചാവിഷയം.
പ്രണയരംഗമെന്ന നിലയില്‍ ഒരു യുവാവും യുവതിയും ചെയ്ത രംഗമാണ് ആളുകളെ ചൊടിപ്പിച്ചത്. ഇവര്‍ കമിതാക്കളാണോ വിവാഹിതരാണോ എന്നതൊന്നും വ്യക്തമല്ല. പക്ഷേ കാണുമ്പോള്‍ അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും, കാഴ്ചക്കാരെ കൂട്ടുന്നതിനായി ഇങ്ങനെ 'കോപ്രായം' ചെയ്യുന്നത് അസഹനീയമാണെന്നുമെല്ലാമാണ് ആളുകള്‍ കമന്റില്‍ കുറിച്ചത്. വീഡിയോയില്‍ മെട്രോ അടക്കമുള്ള പൊതുവിടങ്ങളില്‍ യുവാവും യുവതിയും പരസ്പരം വായില്‍ നിന്ന് പാലെടുത്ത് കുടിക്കുന്നതാണ് കാണുന്നത്. ഒരു വീഡിയോയില്‍ പാല് പാക്കറ്റ് പൊട്ടിച്ച് യുവാവ് യുവതിക്ക് നല്കിയ ശേഷം അവരത് കൈമാറിക്കൊണ്ടിരിക്കുന്നു. മറ്റൊരു വീഡിയോയിലാകട്ടെ യുവതിയുടെ വായിലേക്ക് പാല് പാക്കറ്റ് പൊട്ടിച്ചൊഴിച്ച ശേഷം ഒരു സ്പൂണ്‍ വച്ച് യുവാവ് അത് കോരിക്കുടിക്കുകയാണ്.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറയലായത്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. ഒരുപക്ഷേ പ്രണയത്തിലായിരിക്കുന്നവര്‍ പരസ്പരം പല കാര്യങ്ങളും ചെയ്യുമായിരിക്കാം. എന്നാല്‍ അതെല്ലാം പരസ്യപ്പെടുത്തുമ്പോള്‍ കണ്ടുനില്‍ക്കുന്നവര്‍ക്ക് അവരുടെ വികാരമല്ലെന്നും, അതിനാലാണ് ഇത്തരം കാര്യങ്ങള്‍ക്ക് അതിര്‍വരമ്പുണ്ടാകണമെന്ന് പറയുന്നതെന്നുമെല്ലാം ചിലര്‍ മാന്യമായ ഭാഷയിലും കമന്റിലൂടെ പറയുന്നു. എന്തായാലും രൂക്ഷമായ വിമര്‍ശനമാണ് ഏറെയും വീഡിയോകള്‍ക്ക് ലഭിക്കുന്നത്. ഇനിയെങ്കിലും ഇങ്ങനെയുള്ള വീഡിയോകള്‍ വരാതിരിക്കുകയോ അല്ലെങ്കില്‍ അവയുടെ എണ്ണം കുറയുകയോ ചെയ്യുമെന്ന് പ്രതീക്ഷിക്കാമെന്നും അതിനാണ് ഇത്രമാത്രം മോശമായ രീതിയില്‍ വിമര്‍ശിക്കുന്നതെന്നും വിമര്‍ശകര്‍ വീഡിയോയ്ക്ക് താഴെ വ്യക്തമാക്കി.

Comments