പാലക്കാട് : മണ്ണാര്‍ക്കാട് ഗൃഹോപകരണ സ്ഥാപനത്തിന് തീപിടിച്ചു. മുല്ലാസ് ഹോം അപ്ലൈന്‍സ്സിലാണ് തീപിടുത്തമുണ്ടായത് ഇരുനില കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ തീപടരുകയായിരുന്നു. മുല്ലാസ് ഹോം അപ്ലൈന്‍സ് സമീപത്ത് ചുമടിറക്കുകയായിരുന്ന തൊഴിലാളികള്‍ രാവിലെ 7.30 ഓടെയാണ് കടയ്ക്കുള്ളില്‍ നിന്ന് തീയും പുകയും പടരുന്നത് കണ്ടത്. ശേഷം ഫയര്‍ഫോഴ്സിനെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.
ഉടന്‍ ഫയര്‍ഫോഴ്സിലും പൊലീസിലും വിവരമറിയിച്ചു. ഫയര്‍ഫോഴ്സ് സംഘവും പൊലീസും നാട്ടുകാരും ചേര്‍ന്ന് തീ അണക്കാനുള്ള ശ്രമം ആരംഭിച്ചു. സമീപത്തു തന്നെ ചെറുകിട വ്യാപാര സ്ഥാപനങ്ങളുണ്ടായിരുന്നെങ്കിലും തീ നിയന്ത്രിക്കാന്‍ കഴിഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി. പരിശ്രമത്തിനൊടുവില്‍ രണ്ടുമണിക്കൂറിനുള്ളില്‍ തീയണക്കുകയായിരുന്നു. തീപിടിച്ചതിന്റെ കാരണം അവ്യക്തമാണ്. ഏകദേശം രണ്ടുകോടി രൂപയുടെ നാശനഷ്ടമുണ്ടായതായി സ്ഥാപനത്തിന്റെ ഉടമ പറയുന്നു.






