
സമൂഹ മാധ്യമങ്ങളില്‍ പലതരത്തിലുള്ള പോരാട്ടങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും ഒട്ടനവധി വീഡിയോകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ കാണികളെ ഏറെ ത്രസിപ്പിക്കുന്ന ഒരു പോരാട്ട വീഡിയോയാണ് കാണികളെ കയ്യിലെടുത്തിരിക്കുന്നത്. ഒരു കരാട്ടെ മാസ്റ്റും ബോഡി ബിലഡറും തമമ്മിലുള്ള ഏറ്റുമുട്ടലിന്റെ വീഡിയോയാണ് ഇത്.
ഇന്‍സ്റ്റാഗ്രാമില്‍ നാറ്റിപാറ്റി എന്ന് വിളിപ്പേരുള്ള പാറ്റി എന്ന ബോഡി ബില്‍ഡറാണ് കരാട്ടെ മാസ്റ്ററെ പോരിന് വെല്ലുവിളിച്ചത്. കൊറിയന്‍ കരാട്ടെ മാസ്റ്റര്‍ ചാങ്ങിനെയാണ് പാറ്റി വെല്ലുവിളിച്ചത്. കരാട്ടെ തട്ടിപ്പാണെന്ന് തെളിയിക്കാന്‍ കരാട്ടെ മാസ്റ്ററെ പോരാട്ടത്തിന് വെല്ലുവിളിക്കുകയാണ് പാറ്റി പറഞ്ഞു. സംഭവം മുഴുവന്‍ ഇയാള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. താന്‍ ഏത് ആയോധനകല വിദഗ്ധനെക്കാളും ശക്തനാണെന്നും ചെറുപ്പം മുതല്‍ സ്വയം പരിശീലിപ്പിച്ചിട്ടുണ്ടെന്നും പാറ്റി അവകാശപ്പെട്ടു. ജിമ്മിലെ പരിശീലനത്തിന് ശേഷം താന്‍ അജയ്യനാണെന്ന് അവകാശപ്പെടുകയും കരാട്ടെ മാസ്റ്ററെ പോരാട്ടത്തിന് വെല്ലുവിളിക്കുകയും ആയിരുന്നു.
പാറ്റി വെല്ലുവിളിച്ചതോടെ കരാട്ടെ മാസ്റ്ററും പോരാട്ടത്തിന് തയ്യാറായി. വെല്ലുവിളി സ്വീകരിക്കുന്നതോടൊപ്പം തോറ്റാല്‍ തന്റെ സ്റ്റുഡിയോയുടെ താക്കോല്‍ പാറ്റിക്ക് നല്‍കാമെന്നും കരാട്ടെ മാസ്റ്റര്‍ വാഗ്ദാനം നല്കി. ബോഡിബില്‍ഡര്‍ vs കരാട്ടെ മാസ്റ്റര്‍: ആരാണ് വിജയിക്കുക?' എന്ന തലക്കെട്ടിലാണ് പാറ്റി തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ വീഡിയോ പങ്കുവെച്ചത്. പോരാട്ടം തുടങ്ങുമ്പോള്‍ കരാട്ടെ മാസ്റ്ററിന് നേരെ പാറ്റി ശക്തമായ പഞ്ചുകളും കിക്കുകളും തൊടുത്തെങ്കിലും ഒന്നും വിജയിച്ചില്ല. വിദഗ്ധമായി ഒഴിഞ്ഞുമാറിയ കരാട്ടെ മാസ്റ്റര്‍ നിമിഷങ്ങള്‍ക്കകം, പാറ്റിയെ കാലുകൊണ്ടടിച്ച് വീഴ്ത്തി. പിന്നെ ബോഡി ബില്‍ഡര്‍ക്ക് എഴുന്നേല്ക്കാന് പോലും കഴിയുന്നില്ല.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായത്. നിരവധിപേരാണ് കരാട്ടെ മാസ്റ്ററുടെ കഴിവിനെയും വിനയത്തെയും പ്രശംസിച്ച് രംഗത്തെത്തിയത്. പാറ്റിയുടെ അമിത ആത്മവിശ്വാസത്തെ പലരും വിമര്‍ശിച്ചു. ധൈര്യവും മണ്ടത്തരവും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്. 91 കിലോ തൂക്കവും അഞ്ചടി 10 ഇഞ്ച് ഉയരവുമുള്ള പാറ്റിയെ വെറും 57 കിലോ ഭാരവും 5.2 അടി നീളവുമുള്ള ചാങ് ഒറ്റയടിക്കാണ് ഇടിച്ച് താഴെയിട്ടത്.






