തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന. അഡ്വ. റഹീം നല്കിയ പരാതിയിലാണ് അന്വേഷണം. തോട്ടണ്ടി ഇറക്കുമതി ചെയ്തുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിലാണ് അന്വേഷണം. മേഴ്സിക്കുട്ടിയമ്മയുടെ ഭര്‍ത്താവിനെതിരെയും അന്വേഷണമുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ തോമസ് ജേക്കബാണ് അന്വേഷണം പ്രഖ്യാപിച്ചത്.
നിയമസഭയില്‍ വി.ഡി സതീശന് എം.എല്‍.എയാണ് മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. കശുവണ്ടി വികസന കോര്‍പ്പറേഷനിലും കാപെക്സിലും തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ അഴിമതി നടന്നുവെന്നാണ് ആരോപണം. 6.78 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് സതീശന്റെ ആരോപണം.






