
ബംഗളൂരു: ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കയ്ക്ക് 157 റൺസ് വിജയലക്ഷ്യം. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 156 റൺസിന് ഓൾഔട്ടാവുകയായിരുന്നു. ഇംഗ്ലണ്ട് 33.2 ഓവറില്‍ 156 റണ്‍സിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ ലാഹിരു കുമാരയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.
മോശമല്ലാത്ത തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ജോണി ബെയര്‍സ്റ്റോ (30) - ഡേവിഡ് മലാന് (28) സഖ്യം ഒന്നാം വിക്കറ്റില്‍ 45 റണ്‍സ് കൂട്ടിചേര്‍ത്തു. 43 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്സിന് മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ അല്പമെങ്കിലും ചെറുത്തുനില്ക്കാന് സാധിച്ചത്.
മൂന്നാമായി എത്തിയ ജോ റൂട്ട് (3) റണ്ണൗട്ടായി മടങ്ങി. കൃത്യമായി ഇടവേളകളില്‍ ഇംഗ്ലണ്ടിന് വിക്കറ്റ് നഷ്ടമായിതോടെ ഇംഗ്ലണ്ടിന് തിരിച്ചടിയായി . ജോസ് ബട്ലര് (8), ലിയാം ലിവിംഗ്സ്റ്റണ് (1), മൊയീന്‍ അലി (15), ക്രിസ് വോക്സ് (0) എന്നിവരരെല്ലാം നിരാശപ്പെടുത്തി. ആദില്‍ റഷീദ് (2), മാര്‍ക് വുഡ് (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ലങ്കയുടെ ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ എയ്ഞ്ചലോ മാത്യൂസ് രണ്ട് വിക്കറ്റുമായി തിളങ്ങി. ജോണി ബെയര്‍സ്റ്റോ (30) - ഡേവിഡ് മലാന് (28) സഖ്യം ഒന്നാം വിക്കറ്റില്‍ 45 റണ്‍സ് കൂട്ടക്കെട്ട് പൊളിച്ചുകൊണ്ട് മലാനെ പുറത്താക്കി മാത്യൂസ് ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നല്കി. ഏയ്ഞ്ചലോ മാത്യൂസ് മിന്നും ഫീൽഡിംഗിലൂടെ ജോ റൂട്ടിനെ റണ്‍ ഔട്ടാക്കുകയായിരുന്നു.






