നമ്മള് ആകാശത്ത് മേഘങ്ങളില്‍ നോക്കുമ്പോള്‍ പല രൂപങ്ങളും കാണാറില്ലേ? ഈ പ്രതിഭാസത്തിനെ പാരഡോളിയ എന്നാണ് പറയുന്നത്. അങ്ങനെ വ്യാഴത്തിലെ മേഘങ്ങള്‍ അന്തരീക്ഷത്തില്‍ സൃഷ്ടിച്ച ഭയാനകമായ മനുഷ്യമുഖത്തിന്റെ ചിത്രമാണ് ഇപ്പോല്‍ സോഷ്യല്‍ മീഡിയയില്‍ വൈറാലാകുന്നത്. ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത് നാസയുടെ ജൂണോ പേടകം വ്യാഴത്തിന്റെ വടക്കന്‍ ഭാഗമായ ജെറ്റ് എന്‍ 7 എന്ന മെഖലയില്‍ നിന്നും പകര്‍ത്തിയതാണ്.
വ്യാഴത്തിന്റെ രാത്രിയും പകലും തമ്മിലുള്ള വിഭജനമാണിത്. ചിത്രത്തില്‍ ഈ പ്രദേശത്തെ സങ്കീര്‍ണ്ണമായ ഭൂപ്രകൃതിയും സവിശേഷതകളും അറിയാം.
ഭൂമിയിലെ ഏതാണ്ട് 10 മണിക്കൂറോളം ദൈര്‍ഘ്യമേ ഉള്ളൂ വ്യാഴത്തിലെ ഒരു ദിവസത്തിന്.
Boo! Just in time for Halloween, our #JunoMission captured this view of Jupiter's swirling clouds during its 54th close flyby of the planet. Spend some face time with the giant planet:https://t.co/4t0j5d55gm
📸 Image processed by Vladimir Tarasov pic.twitter.com/733DKzEL1p— NASA Solar System (@NASASolarSystem) October 25, 2023






