
തിരുവനന്തപുരം: പി സി ജോർജിന്റെ ജനപക്ഷം സെക്കുലർ എൻഡിഎയിലേക്കെന്ന് സൂചന. ജനപക്ഷം ചെയർമാൻ ഷോൺ ജോർജ് ബിജെപി സംസ്ഥാന കാര്യാലയത്തിലെത്തി. കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ അനൗദ്യോഗിക കൂടികാഴ്ചയെന്ന് ഷോൺ ജോർജ് മാധ്യമങ്ങളോട്പ്രതികരിച്ചു
നിര്‍ണായകമായ ലോകസ്ഭ തിരഞ്ഞടുപ്പില്‍ എൻഡിഎയിൽ ലോക്സഭാ സ്ഥാനാർത്ഥി നിർണയം പുരോഗമിക്കുന്നതിനിടെയാണ് കൂടിക്കാഴ്ച്ച. ഇന്ന് ഉച്ചയോടുകൂടിയാണ് അദ്ദേഹം ബിജെപിയുടെ സംസ്ഥാന കാര്യാലയത്തിൽ എത്തിയത്. ഇന്ന് തിരുവനന്തപുരത്ത് കെ സുരേന്ദ്രൻ നടത്തിയ വാർത്താ സമ്മേളനത്തിന് ശേഷമായിരുന്നു കൂടിക്കാഴ്ച്
ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതുക്കൽ എത്തിനിൽക്കെ രാഷ്ട്രീയ കരുനീക്കങ്ങൾ അടിത്തട്ടിൽ മുന്നണികൾ സജീവമാണ്. എന്നാല്‍ തൃശൂരിൽ സുരേഷ് ഗോപിക്കായി പ്രചാരണം തുടങ്ങിക്കഴിഞ്ഞു . ”ചതിക്കില്ല എന്നത് ഉറപ്പാണ്, വോട്ട് ഫോർ ബിജെപി” എന്ന വാചകത്തോടെയുള്ള പോസ്റ്ററുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.
ബിജെപി പ്രാദേശിക നേതാക്കളുടെ ഓട്ടോറിക്ഷകളിലാണ് പോസ്റ്റർ പതിപ്പിച്ചത്. നഗരത്തിലെ വിവിധ ഇടങ്ങളില്‍ ഓടുന്ന ഓട്ടോകളിൽ പോസ്റ്റർ പതിപ്പിച്ചിട്ടുണ്ട്..പാർട്ടി നിർദ്ദേശപ്രകാരമല്ല, മറിച്ച് സ്വന്തം ഇഷ്ടപ്രകാരമാണ് സ്വന്തം ഇഷ്ടപ്രകാരമാണ് തങ്ങള്‍ പ്രചരണം ആരംഭിച്ചതെന്നാണ് ഇവരുടെ ഇവര്‍ പറയുന്നത്.






