ബ്യൂണസ് ഐറിസ്: മാര്‍വെല്‍ സൂപ്പര്‍ ഹാറോ സ്പെഡര്‍മാന്റെ വേ,ത്തില്‍ അര്‍ജന്റീനയിലെ തലസ്ഥാനത്തേക്ക് എത്തിയത് ആയിരകണക്കിന് ആളുകളാണ്. ഞായറാഴ്ചയാണ് ലോകറെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് ആയിരക്കണക്കിന് സ്പൈഡര്മാന് മാര്‍ ബ്യൂണസ് ഐറിസിലേക്ക് എത്തിയത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായ യുകി ഡീനാണ് പരിപാടി ആസൂത്രണം ചെയ്തത്. ജൂണ്‍ മാസത്തില്‍ മലേഷ്യല്‍ സ്പൈഡര്മാന് വേഷധാരികളായ 685 പേര് ഒത്തുകൂടി സൃഷ്ടിച്ച് റെക്കോര്‍ഡ് തകര്‍ക്കാനായിരുന്നു ശ്രമം.
യുകി ഡീനുള്ളത് ഗിന്നസ് ലോക റെക്കോര്‍ഡ് ലഭിക്കുമെന്ന വിലയിരുത്തലിലാണ്.ബ്യൂണസ് ഐറിസിലെ ചരിത്ര സ്മാരകമായ ഒബേലിസ്കിന് പരിസരത്താണ് ചിലന്തി മനുഷ്യന്മാര് ഒത്തുകൂടിയത്. ചുവന്ന നിറത്തിലുള്ള മുഖം മൂടികളും നീലയും ചുവപ്പും കലര്‍ന്ന വേഷവും ധരിച്ച് ആയിരത്തിലധികം പേര് ഇവിടെ എത്തിയതായാണ് ചിത്രങ്ങളുടേയും പരിപാടിയില്‍ പങ്കെടുത്തവരുടെ ഒപ്പുകളുടേയും അടിസ്ഥാനത്തില്‍ സംഘാടകന്‍ വിശദമാക്കുന്നത്. എന്നാല്‍ ഈ കൂട്ടായ്മയെ കുറിച്ച് ഗിന്നസ് റെക്കോര്‍ഡ് അധികൃതര്‍ ഇനിയും പ്രതികരിച്ചില്ല.
സ്പൈഡര്മാന് വേഷധാരിയായ 700 പേരെയാണ് പരിപാടിക്ക് ആഹ്വാനം ചെയ്തപ്പോള്‍ പ്രതീക്ഷിച്ചതെന്നും എന്നാല്‍ ആയിരത്തിലധികം പേര് പരിപാടിയില്‍ പങ്കെടുത്തതായാണ് യുകി പ്രതികരിക്കുന്നത്.ഇവിടെ ഒത്തുകൂടിയത് വിവിധ പ്രായങ്ങളിലുള്ളവരാണ്. സ്റ്റാന്‍ ലീയും സ്റ്റീവ് ഡിറ്റ്കോയും സൃഷ്ടിച്ച സൂപ്പര്‍ഹീറോ വേഷധാരിയായ നിരവധിപ്പേര്‍ ചരിത്ര സ്മാരകത്തിന് അടുത്തേക്ക് എത്തിയതോടെ നിരവധിപ്പേരാണ് ഇവിടേക്ക് എത്തിയത്.






