
തിരുവനന്തപുരം: ഓണ്‍െലെന്‍ മീറ്റിങ്ങുകളില്‍ പങ്കെടുത്തതിനു കെ.ടി.യു. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ യാത്രപ്പടിയും ഓണറേറിയവും വാങ്ങിയതായി ആരോപണം. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ യാത്രപ്പടി, സിറ്റിങ് ഫീസ്, ഓണറേറിയം ഇനത്തില്‍ ലക്ഷങ്ങളാണ് അംഗങ്ങള്‍ കെപ്പറ്റിയതെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റി ആരോപിച്ചു. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ യാത്രപ്പടിക്കു പുറമേ 5,000 രൂപ ഓണറേറിയവും െകെപ്പറ്റുന്നതു കെ.ടി.യുവില്‍ മാത്രമാണെന്നും കമ്മിറ്റി ചെയര്മാന് ആര്. എസ്. ശശികുമാര്‍, സെക്രട്ടറി എം. ഷാജര്‍ഖാന്‍ എന്നിവര്‍ പറഞ്ഞു.
യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വാഹനങ്ങള്‍, അംഗങ്ങള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതായി ലോഗ് ബുക്ക് രേഖകള്‍ വ്യക്തമാക്കുന്നു. കോളജുകളില്‍ പരിശോധനയ്ക്ക് രണ്ട് സിന്‍ഡിക്കേറ്റ് മെമ്പര്‍മാരെയാണ് ചുമതലപ്പെടുത്തുന്നത്. ഒരു ദിവസം മൂന്നു കോളജുകളില്‍ വരെ പരിശോധന നടത്തി ചിലര്‍ 15,000 രൂപവരെ ഓണറേറിയമായി െകെപ്പറ്റിയിട്ടുണ്ട്. അംഗങ്ങള്‍ക്കു മുന്തിയ ഹോട്ടലുകളില്‍ താമസിക്കുന്നതുനുള്ള ചെലവ് യൂണിവേഴ്സിറ്റിയാണ് വഹിക്കുന്നത്. ഇതൊന്നും സംസ്ഥാനത്തെ മറ്റ് ഒരു സര്‍കലാശാലകളും അനുവദിച്ചിട്ടില്ല.
സിന്‍ഡിക്കേറ്റ് അംഗം പി.കെ. ബിജു, സി.ഐ.ടി.യു. ഓഫീസ്, എ. കെ. ജി. സെന്റര്‍ എന്നിവിടങ്ങളില്‍ പോകാനും മറ്റ് അനൗദ്യോഗിക ആവശ്യങ്ങള്‍ക്കും യൂണിവേഴ്സിറ്റിയുടെ വാഹനം ഉപയോഗിച്ചതായി വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. യൂണിവേഴ്സിറ്റിയുടെ ലോഗ് ബുക്കില്‍, യാത്ര ചെയ്തതായി രേഖപെടുത്തി ഒപ്പുവച്ചിട്ടുണ്ട്.
സ്ഥിരം ജീവനക്കാരുടെ ഇരട്ടിയിലധികം താല്‍ക്കാലിക ജീവനക്കാരെയാണ് പരീക്ഷവിഭാഗം ഉള്‍പ്പടെയുള്ള സെക്ഷനുകളില്‍ സിന്‍ഡിക്കേറ്റ് നേരിട്ട് നിയമിച്ചിരിക്കുന്നത്. വിവിധ തസ്തികകളില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി നിയമിച്ചിട്ടുള്ള നൂറോളം താല്‍ക്കാലിക ജീവനക്കാരില്‍ ഭൂരിഭാഗവും കാട്ടാക്കട, നെയ്യാറ്റിന്‍കര പ്രദേശത്തു നിന്നുള്ളവരാണ്. ഐ.ബി. സതീഷ് എം.എല്‍.എ, ഐ. സാജു എന്നിവരുടെ സ്വാധീനത്തിലാണ് ഇവര്‍ നിയമിക്കപ്പെട്ടതെന്നു പരാതിയുണ്ട്. ഇവര്‍ക്കായി കാട്ടാക്കട, നെയ്യാറ്റിന്‍കരഭാഗത്ത് നിന്ന് യൂണിവേഴ്സിറ്റി വക രണ്ട് എസി ബസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എ.പി.ജെ. അബ്ദുള്‍ കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി (കെ.ടി.യു) ആരംഭിച്ചിട്ട് ഒന്‍പത് വര്‍ഷം പിന്നിട്ടിട്ടും ഒരു അധ്യാപന വകുപ്പ് പോലും ആരംഭിക്കാനോ യു.ജി.സിയുടെ ഫണ്ടിനു വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കാനോ അധികൃതര്‍ തയാറായിട്ടില്ല. ഒരു വര്‍ഷത്തിലേറെയായി സ്ഥിരം വി.സി. ഇല്ലാത്തതുകൊണ്ട് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ പൂര്‍ണ നിയന്ത്രണത്തിലാണ് സര്‍കലാശാല ഭരണം.- ആര്.എസ് . ശശികുമാറും എം. ഷാജര്‍ഖാനും ആരോപിച്ചു.
സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ കോളജുകളില്‍ പരിശോധന നടത്തി ഓണറേറിയം െകെപ്പറ്റിയതായി നിയമസഭയ്ക്ക് നല്കിയ മറുപടിയില്‍ പറഞ്ഞിട്ടുണ്ട്. ഐ.സാജു (92 കോളജുകള്‍), പി.ഒ.ജെ ലെബ്ബ (68), വിനോദ്കുമാര്‍ (44), ഡോ: സഞ്ജീവ് (38), വേണുഗോപാല്‍(35), ബിജു(30) എന്നിങ്ങനെ പരിശോധന നടത്തിയെന്നും ഒരു കോളജിന് 5,000 രൂപ വീതം െകെപ്പറ്റിയതായുമാണ് രേഖകള്‍. ടി.എയ്ക്ക് അര്‍ഹത കുറവായവര്‍ക്ക് കൂടുതല്‍ കോളജുകളില്‍ പരിശോധന നടത്താന്‍ അവസരം നല്‍കുകയായിരുന്നു. - കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു.






