
അഭിലാഷ് ജോഷി- ദുല്‍ഖര്‍ സല്മാന് കൂട്ടുകെട്ടില്‍ എത്തിയ ചിത്രമാണ് ' കിംഗ് ഓഫ് കൊത്ത'. പാന്‍ ഇന്ത്യന്‍ ചിത്രമായി തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് അത്ര മികച്ച പ്രതികരണമായിരുന്നില്ല ലഭിച്ചത്. സിനിമ വമ്പന്‍ പരാജയമാവുകയും ചെയ്തിരുന്നു. അതേസമയം ചിത്രത്തിലെ പാട്ടുകളടക്കം ഹിറ്റ് ആയിരുന്നു. ഇപ്പോഴിതാ ഒരു അവാര്‍ഡ് വേദിയില്‍ ചിത്രത്തിലെ കലാപക്കാരാ എന്ന ഗാനത്തിലെ ഹുക്ക് സ്റ്റെപ്പ് ബോളിവുഡ് താരം സാന്യ മല്‍ഹോത്രയെ പഠിപ്പിക്കുന്ന ഐശ്വര്യ ലക്ഷ്മിയുടെ വീഡിയോ വൈറല്‍ ആവുകയാണ്.
ഒടിടി പ്ലേ അവാര്‍ഡ് വേദിയില്‍ അവതാരകന്റെ ആവശ്യപ്രകാരമാണ് ഐശ്യര്യ ലക്ഷ്മി തൊട്ടടുത്ത് ഉണ്ടായിരുന്ന സാന്യ മല്‍ഹോത്രയ്ക്ക് സ്റ്റെപ്പ് കാട്ടിക്കൊടുക്കുന്നത്. തുടര്‍ന്ന് വേദിയില്‍ ഗാനം പ്ലേ ചെയ്യുമ്പോള്‍ ഐശ്വര്യയുടെ ചുവടുകളെ അനുകരിക്കുന്ന സാന്യയെയും വീഡിയോയില്‍ കാണാം.
സംവിധായകന് ജോഷിയുടെ മകന് അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കിംഗ് ഓഫ് കൊത്ത'. സര്‍പ്പട്ടൈ പരമ്പരയിലെ ഡാന്‍സിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കണ്ണന്, തമിഴ് താരം പ്രസന്ന, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ചെമ്പന്‍ വിനോദ്, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്, ശാന്തി കൃഷ്ണ, വട ചെന്നൈ താരം സരണ്‍, അനിഖ സുരേന്ദ്രന് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും ബോളിവുഡ് ചലച്ചിത്ര നിര്‍മാണ കമ്പനിയായ സീ സ്റ്റുഡിയോസ് ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിര്‍മാണ സംരംഭമാണ് കിംഗ് ഓഫ് കൊത്ത.







Comments