
നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ ഇഷാനി കൃഷ്ണ മലയാളികള്‍ക്ക് സുപരിചിതയാണ്. സോഷ്യല്‍ മീഡിയയിലൂടെ ഇഷാനി പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം ആരാധകര്‍ ഏെറ്റടുക്കാറുണ്ട്.
ഇഷാനി ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഹാലോവീന്‍ ദിനത്തില്‍ തന്റെ ആരാധകര്‍ക്ക് വേണ്ടി വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ് താരം. വെളള സാരി ചുറ്റി മുടി അഴിച്ചിട്ട് കൈയില്‍ മുല്ലപ്പൂ കെട്ടി ക്രൂരയായ യക്ഷി ആയിട്ടാണ് ചിത്രങ്ങളില്‍ ഇഷാനി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
അഹാനയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. അഹാനയും ഇവരുടെ ഏറ്റവും ഇളയ സഹോദരി ഹന്‍സികയും ഹാലോവീന്‍ ഫോട്ടോഷൂട്ടുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇതും വൈറലായിരുന്നു.






