
തിരുവനന്തപുരം : കേരളീയം ധൂര്‍ത്തല്ലെന്നും കേരളത്തിന് വേണ്ടിയുള്ള വലിയ നിക്ഷേപമാണെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേരളത്തിന്റെ വളര്‍ച്ചയെയും നേട്ടത്തെയും ലോകത്തിന് മുന്നില്‍ കാണിക്കാനുള്ള ശ്രമമാണിതെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്കിടെ, സംസ്ഥാനം കേരളീയം പരിപാടി നടത്തി ധൂര്‍ത്തടിക്കുന്നെന്ന ആരോപണം മന്ത്രി നിഷേധിച്ചു.
കേരളത്തിന് തരേണ്ട സാമ്പത്തിക സഹായം കേന്ദ്രം തരാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും കേരളത്തിന് അവകാശപ്പെട്ട 40,000 കോടിയാണ് വെട്ടിക്കുറച്ചതെന്നും പറഞ്ഞു. കേരളത്തിന് കേന്ദ്രം തരേണ്ട ടാക്സ് പണമാണ് തരാത്തതെന്നും ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ ഔദാര്യം വേണ്ടെന്നും കേരളത്തിന്റെ അവകാശം നിഷേധിക്കരുതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പല നിര്‍ദ്ദേശങ്ങളും വരുന്നുണ്ട്. സര്‍ക്കാര്‍ ഗ്യാരണ്ടികളെ കുറിച്ച് ആര്‍ക്കും ആശങ്കയില്ല. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അവരവരുടെ ഉത്തരവാദിത്തമുണ്ട്. അത് നിറവേറ്റിയ ശേഷമാണ് സര്‍ക്കാര്‍ ഗ്യാരണ്ടിയുടെ കാര്യം വരുന്നതെന്നും പറഞ്ഞു. പ്രതിപക്ഷത്തിന് കേരളത്തിലെ ജനങ്ങളോട് താല്‍പ്പര്യമുണ്ടെങ്കില്‍ സര്‍ക്കാരിനോട് ഒപ്പം നില്‍ക്കണമെന്നും പറഞ്ഞു.






