
കഫ് സിറപ്പ് കഴിച്ച് 200 ഓളം കുട്ടകൾ മരിച്ച സംഭവത്തിൽ കഫ് സിറഫ് കമ്പനി ഉടമയും സിഇഒയുമടക്കം നാല് പേർക്ക് ജയിൽ ശിക്ഷ വിധിച്ച് ഇന്തോനേഷ്യൻ കോടതി. കോടതി ചുമ മരുന്ന് നിർമ്മാണ കമ്പനിയായ അഫി ഫാർമയുടെ ഉടമയും ചീഫ് എക്സിക്യൂട്ടീവായ ആരിഫ് പ്രസേത്യ ഹരഹാപ്പിയുമടക്കം നാല് പേർക്കാണ് തടവ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമേ ബില്യൺ ഇന്തോനേഷ്യൻ രൂപ പിഴയുമൊടുക്കണം.
നിയമ പോരാട്ടം അഫി ഫാർമ വിഷ പദാർത്ഥങ്ങൾ അടങ്ങിയ കഫ് സിറപ്പുകളാണ് ഉൽപ്പാദിപ്പിക്കുന്നതെന്നും അവ നിരോധിക്കണമെന്നും കുറ്റക്കാർക്ക് ഉചിതമായ ശിക്ഷ നൽകണമെന്നും ഇന്തോനേഷ്യയിലെ ആരോഗ്യമന്ത്രാലയം 200 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു . ഇന്തോനേഷ്യയിൽ കുട്ടികളിൽ 2022 ജനുവരി മുതലാണ് വൃക്കരോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. മരുന്നുകളിൽ കാണപ്പെട്ട എഥിലീൻ ഗ്ലൈക്കോൾ, ഡൈതൈലീൻ ഗ്ലൈക്കോൾ എന്നിവയാണ് വൃക്കരോഗത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. ചില ഉൽപ്പന്നങ്ങളിൽ ഗ്ലിസറിന് പകരം വില കുറഞ്ഞ മറ്റ് ബദലുകൾ ഉപയോഗിച്ചതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു.
കമ്പനി കഫ് സിറപ്പിൽ ഉപയോഗിക്കുന്ന ചേരുവകൾ പരിശോധിച്ചിട്ടില്ലെന്നും പകരം അതിന്റെ വിതരണക്കാരനിൽ നിന്നുള്ള ഗുണനിലവാരവും സുരക്ഷാ സർട്ടിഫിക്കറ്റും മാത്രമാണ് കണക്കിലെടുത്തിരുന്നതെന്ന് പ്രോസിക്യൂട്ടർമാർ കോടതിയിൽ വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ മനഃപൂർവം ഉൽപ്പാദിപ്പിച്ചതിനാൽ നാല് പ്രതികളും കുറ്റക്കാരാണെന്ന് കെദിരി ജില്ലാ കോടതിയിലെ ജഡ്ജി വിധിക്കുകയായിരുന്നു.






