
ആലപ്പുഴ: പുന്നപ്ര-വയലാര്‍ രക്തസാക്ഷി ദിനാചരണ പരിപാടിയില്‍ വനിതകള്‍ക്കു വിവേചനം നേരിട്ടതായി എ.ഐ.െവെ.എഫ്. 77-ാം പുന്നപ്ര-വയലാര്‍ രക്തസാക്ഷി ദിനത്തോടനുബന്ധിച്ചു കഴിഞ്ഞ മാസം 23 നു പുന്നപ്രയില്‍ നടന്ന ദീപശിഖാ പ്രയാണത്തില്നിന്നു വനിതാ അത്ലറ്റുകളെ ഒഴിവാക്കിയെന്നാണ് പരാതി.
ദീപശിഖ ഭദ്രദീപമാണെന്നും ദീപശിഖയേന്തി സ്ത്രീകള്‍ പ്രയാണം നടത്തുന്നത് അശുദ്ധിയാണെന്നും ഒരു സി.പി.എം. നേതാവ് അഭിപ്രായപ്പെട്ടതായാണ് ആക്ഷേപം. ഇതേത്തുടര്‍ന്നാണ് വനിതാ അത്ലറ്റുകളെ ഒഴിവാക്കിയതെന്നും പരാതിയപ്പെടുന്നു.
സി.പി.എം. നേതാക്കള്‍ ഇടപെട്ടാണ് തീരുമാനം നടപ്പാക്കിയതെന്നും ആരോപണമുണ്ട്.എ.ഐ.െവെ.എഫ്, ഡി.െവെ.എഫ്.ഐ. സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന 20 അത്ലറ്റുകളെയാണ് ദീപശിഖാ പ്രയാണത്തിനായി ചുമതലപ്പെടുത്തിയിരുന്നത്.
ഇതില്‍ നാലു വനിതാ അത്ലറ്റുകളും ഉള്‍പ്പെട്ടിരുന്നു. വനിതാ അത്ലറ്റുകള് ദീപശിഖ െകെയിലെടുക്കേണ്ടെന്നു സംഘാടകര്‍ തീരുമാനിച്ചതോടെ പതാകവാഹകരായാണ് ഇവര്‍ ചടങ്ങില്‍ പങ്കെടുത്തത്.
വനിത അത്ലറ്റുകളെ ഒഴിവാക്കുന്നതില്‍ എ.ഐ.െവെ.എഫ്. എതിര്‍പ്പ് അറിയിച്ചിരുന്നു. വിവേചനം ചൂണ്ടിക്കാട്ടി സി.പി.എം, സി.പി.ഐ. സെക്രട്ടറിമാര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്.






