
നടനും രാഷ്ട്രീയ നേതാവുമായ കൃഷ്ണകുമാറും കുടുംബവും മലയാളികള്‍ക്ക് സുപരിചിതരാണ്. സമൂഹമാധ്യമങ്ങളിലും നിറയെ ആരാധകരുളള കുടുംബമാണ് ഇവരുടേത്. ഇവര്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഇപ്പോഴിതാ കുടുംബത്തിലെ ഒരംഗത്തിന്റെ ജന്മദിനത്തിന്റെ വിശേഷങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇഷാനിയുടെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് ഈ കുടുംബം.അച്ഛന് കൃഷ്ണകുമാറാണ് പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ചത്.ആശംസകള്‍ അറിയിച്ച എല്ലാവര്ക്കും നന്ദി അറിയിച്ചു കൊണ്ടായിരുന്നു കൃഷ്ണകുമാറിന്റെ പോസ്റ്റ്.
ഇഷാനിയ്ക്ക് പിറന്നാള്‍ ആശംസിച്ച് അമ്മ സിന്ധു കൃഷ്ണയും സഹോദരിമാരും പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരുന്നു.
മറ്റു സഹോദരിമാരെ പോലെ സോഷ്യല്‍ മീഡിയയില്‍ ഇഷാനിയും വളരെ സജീവമാണ്. മറ്റു മൂന്നുപേരെയും അപേക്ഷിച്ച് വര്‍ക്കൗട്ടിനും ശരീരത്തിന്റെ ഫിറ്റ്നസ്സിനും പ്രാധാന്യം നല്കുന്ന ആളാണ് ഇഷാനി.
മമ്മൂട്ടി നായകനായ വണ്‍ എന്ന സിനിമയില്‍ ഇഷാനി ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു. ഇനിയും താരം സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹമാണ് ആരാധകര്‍ക്കുളളത്.






