
മൃഗശാലകള്‍ സന്ദര്‍ശിക്കാന്‍ ഇഷ്ടമില്ലാത്തവരായി അധികമാരും കാണില്ല. സിനിമകളിലും ചിത്രങ്ങളിലും വീഡിയോകളിലും മാത്രം കണ്ടിട്ടുള്ള ഇവയെ ഒരു തവണയെങ്കിലും നേരിട്ട് കാണണമെന്ന് എല്ലാവരും ആഗ്രഹിക്കാറുണ്ട്. എന്നാല്‍ ലോകത്ത് എവിടെയാണെങ്കിലും മൃഗശാല സന്ദര്‍ശിക്കുമ്പോള്‍ മൃഗങ്ങളുടെയോ മറ്റ് ജീവികളുടെയോ തൊട്ടടുത്ത് പോകുന്നത് അത്ര ബുദ്ധിപരമായ കാര്യമല്ല. അതുവഴിയുണ്ടാകുന്ന അപകടങ്ങള്‍ മുന്നില്‍ കണ്ട് പല മൃഗശാലകളും അത് വിലക്കാറുമുണ്ട്. എന്നാല്‍, നമ്മള് മനുഷ്യര്‍ എത്ര കിട്ടിയാലും പഠിക്കാത്തവരാണ്. അതുകൊണ്ട് തന്നെ പലപ്പോഴും ഇത്തരം വിലക്കുകള്‍ ഒക്കെ കണ്ടില്ലെന്ന് നടിച്ച് പലരും മൃഗങ്ങളുടെ തൊട്ടടുത്ത് പോകുകയും പണി വാങ്ങിക്കൂട്ടുകയും ചെയ്യാറുണ്ട്. സമാനമായ ഒരും സംഭവാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരു പാണ്ടയുടെ തൊട്ടടുത്ത് പോയ ഒയുവാവിന്റെ വീഡിയോയാണ് ഇത്.
വൈറലായ വീഡിയോയില്‍ ഒരു യുവാവ് ഉറങ്ങിക്കൊണ്ടിരിക്കുന്ന ഒരു പാണ്ടയുടെ അടുത്ത് പോകുന്നതാണ് കാണുന്നത്. വെറുതെ പോവുക മാത്രമല്ല പാണ്ടയുടെ ദേഹത്ത് തട്ടുന്നതും വീഡിയോയില്‍ കാണാം. അതോടെ, പാണ്ട യുവാവിന്റെ കാലില്‍ പിടിക്കുന്നു. അയാള്‍ എങ്ങനെ എങ്കിലും പാണ്ടയുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ നോക്കുന്നുണ്ട്. എന്നാല്‍, അതിന് സാധിക്കുന്നില്ല. വീണ്ടും വീണ്ടും അയാള്‍ അതിന്റെ പിടി വിടുവിക്കാന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കയാണ്. എന്നാല്‍, പാണ്ട വിടുന്നേയില്ല. ഒടുവില്‍ ഒരുവിധത്തിലാണ് അയാള്‍ പാണ്ടയുടെ പിടിയില്‍ നിന്നും മോചിതനാവുന്നതും അവിടെ നിന്നും ഓടി രക്ഷപ്പെടുന്നതും.
വീഡിയോ പഴയതാണെങ്കിലും വീണ്ടും വീഡിയോ നിരവധി ആളുകളുടെ ശ്രദ്ധയാണ് ആകര്‍ഷിച്ചത്. @CCTV IDIOTS ആണ് ഇപ്പോള്‍ വീഡിയോ എക്സില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. 4.2 മില്ല്യണിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. 11000 -ത്തിലധികം ആളുകള്‍ വീഡിയോയ്ക്ക് ലൈക്കും ചെയ്തിട്ടുണ്ട്. അനേകം ആളുകളാണ് വീഡിയോയ്ക്ക് കമന്റ് നല്‍കിയിരിക്കുന്നത്. എന്തിനാണ് വെറുതെ അങ്ങോട്ട് പോയി പണി വാങ്ങിയത് എന്നതായിരുന്നു പലരുടേയും അഭിപ്രായം. എത്രയായാലും ആളുകള്‍ ചെയ്യരുത് എന്ന് പറയുന്നത് ചെയ്യും എന്നും പലരും അഭിപ്രായപ്പെട്ടു.
Dude jumps into panda exhibit and finds out pic.twitter.com/Lyg8XK4zGW
— CCTV IDIOTS (@cctvidiots) October 30, 2023






