
മാധ്യമ പ്രവർത്തകൻ രവി നായരടക്കം അദാനി ഗ്രൂപ്പിനെതിരായ ലേഖനത്തിന്റെ പേരിൽ രണ്ട് പേരെ അറസ്റ്റ് ചെയ്യാനുള്ള ഗുജറാത്ത് പോലീസിന്റെ നീക്കം സുപ്രീം കോടതി തടഞ്ഞു. സുപ്രീം കോടതി ഇവരുടെ അറസ്റ്റ് താത്കാലം പാടില്ലെന്ന് നിർദ്ദേശിച്ചു. അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണമാണ് കോടതി നൽകിയത്. ഗുജറാത്ത് പോലീസ് എടുത്ത കേസിലാണ് സുപ്രീം കോടതി ഇടപെടലുണ്ടായത്.
അദാനി കമ്പനികളുടെ വിദേശനിക്ഷേപം സംബന്ധിച്ച് ഒ സി സി ആർ പി ( ഓർഗനൈസ്ഡ് ക്രൈം ആൻ കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്ട്) പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഗുജറാത്ത് പോലീസ് മാധ്യമ പ്രവർത്തകൻ രവി നായരടക്കമുള്ളവക്കെതിരെ കേസ് എടുത്തത്.






