
മദ്യലഹരിയില്‍ പാമ്പിനെ കയ്യിലെടുത്ത് അഭ്യാസ പ്രകടനം നടത്തിയ യുവാവിന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഡിയോറിയ ജില്ലയില്‍ നിന്നുള്ള രോഹിത് ജയ്സ്വാള്‍ എന്ന 22 കാരന് ആണ് മരിച്ചത്. അഹിരൗലി ഗ്രാമവാസിയാണ് ഇയാള്‍. അമിത അളവില്‍ മദ്യം കഴിച്ച ഇയാള്‍ ബോധമില്ലാതെ വഴിയില്‍ കിടന്ന പാമ്പിനെ പിടികൂടുകയും പിന്നീട് വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
5 മിനിറ്റ് ദൈര്‍ഘ്യം വരുന്ന വീഡിയോയില്‍ രോഹിത് ജയ്സ്വാള്‍ പാമ്പിനെ ഒരു കൈയില്‍ തൂക്കിയെടുത്ത് അതിനോട് വര്‍ത്തമാനം പറയുന്നതും കാണാം. ഇടയ്ക്ക് വീഡിയോയില്‍ രോഹിത് പാമ്പിനോട് തന്നെ കൊത്താന്‍ ആവശ്യപ്പെടുന്നുണ്ട്. കണ്ട് നിര്‍ക്കുന്നവര്‍ അതിനെ ഉപേക്ഷിക്കാന്‍ പറയുമ്പോള്‍ ഇയാള്‍ അവരോട് മാറിപ്പോകാന്‍ ആവശ്യപ്പെട്ടുന്നു. പിന്നീട് പാമ്പിനോട് തന്റെ കൈക്ക് കൊത്താന്‍ ആവശ്യപ്പെടുന്നു. ഇതിനിടെ ഇയാള്‍ പാമ്പിനെ തല്ലുമ്പോള്‍ അത് താഴെ വീഴുന്നു.
@ANB NEWS എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ വീണ് കിടന്ന പാമ്പിനെ എടുത്ത് രോഹിത് തന്റെ നാക്കില്‍ നിര്‍ബന്ധിച്ച് കടിപ്പിക്കുന്നതും കാണാം. പാമ്പ് കടിക്കാതിരുന്നതിനെ തുടര്‍ന്ന് പലയാവര്‍ത്തി ഇയാള്‍ നാക്ക് നീട്ടി അതിനെ പ്രകോപിപ്പിച്ച് തന്റെ നാക്കില്‍ കടിപ്പിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. മരണ ശേഷം രോഹിത് ജയ്സ്വാളിന്റെ മൃതദേഹം പോലീസ് പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുകയും ചെയ്തു.
देवरिया--शराब के नशे में जहरीले सांप के साथ स्टंट करते साप को गाली देते और अपने जीभ पर डंक मरवाते युवक का वीडियो वायरल
जहरीले सांप ने युवक को डसा युवक की मौत
पुलिस ने शव को पोस्टमार्टम के लिए भेजा
खुखुंदू थाना क्षेत्र अहिरौली गांव का मामला#deoriya pic.twitter.com/oIG905HOsO— ANB NEWS (@AnbNewstv) November 6, 2023






