
കോഴിക്കോട് : സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് മുസ്ലിം ലീഗിനെ ഇനിയും ക്ഷണിക്കുമെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. സിപിഐഎം വേദിയിൽ പങ്കെടുക്കാനുള്ള സാങ്കേതിക തടസ്സം മാറ്റേണ്ടത് ലീഗ് നേതൃത്വമാണ്. ആര്യാടൻ ഷൗക്കത്തിനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും പി മോഹനൻ പറഞ്ഞു.
ലീഗിനെ സിപിഎം പരിപാടിലേയ്ക് ക്ഷണിക്കുപ്പോള് കോണ്ഗ്രസ് എന്തിന് ബേജറാവുകയാണ്. സിപിഐഎം റാലിയോട് ലീഗിന്റെ നിലപാട് പോസറ്റീവാണ്. പി കെ കുഞ്ഞാലിക്കുട്ടി റാലിയ്ക്ക് ആശംസ നേർന്നത് ഗുണം ചെയ്യും. ആര്യാടൻ ഷൗക്കത്തും റാലിയിൽ പങ്കെടുക്കണമെന്നാണ് സിപിഐഎം ആഗ്രഹിക്കുന്നത്. പക്ഷേ ഷൗക്കത്തിന്റെ പ്രതികരണങ്ങൾ നോക്കിയാകും സംഘാടക സമിതി ഔദ്യോഗികമായി അദ്ദേഹത്തെ ക്ഷണിക്കുക.
പലസ്തീൻ റാലിയിലൂടെ സിപിഐഎമ്മിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും റാലി പ്രതിപക്ഷത്തിന് നഷ്ടമാകുമെന്നും വി ഡി സതീശന് മറുപടിയായി പി മോഹനൻ പറഞ്ഞു. 11 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ക്രൈസ്തവ സഭകളെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ല.






