
തിരുവനന്തപുരം : കേരളീയം പരിപാടിയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു ബിജെപി മുന്‍ എംഎല്‍എയും ബിജെപി കേന്ദ്ര കമ്മിറ്റി അംഗമായ ഓ രാജ ഗോപല്‍. ബി.ജെ.പി.യുടെ പ്രതിഷേധം എന്തിനാണെന്ന് അറിയില്ലെന്നും പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ എന്താണ് കുഴപ്പമെന്നും രാജഗോപാല്‍ ചോദിച്ചു. നല്ല കാര്യങ്ങൾ ആര് ചെയ്താലും അംഗീകരിക്കും,കേരളീയം നല്ല പരിപാടിയാണ്. അതേസമയം മറ്റ് ബിജെപിനേതാക്കൾ ആരും കേരളീയം പരിപാടിയിൽ പങ്കെടുത്തിരുന്നില്ല. കേരളീയത്തിനെതിരെ കെ സുരേന്ദ്രൻ അതിരൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
കേരളീയം -2023നെതിരായ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നൽകി . സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കെ കോടികള്‍ ചിലവിട്ട് കേരളീയം നടത്തുന്നതിനെതിരെ പ്രതിപക്ഷം ഉള്‍പ്പെടെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേരളീയത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന് വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്. കേരളീയം സമ്പൂര്‍ണ വിജയമായെന്നും എല്ലാവര്‍ഷവും തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
കേരളീയം സംസ്ഥാനത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. യുവജനജങ്ങളുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി. ചുരുങ്ങിയ ആളുകളാണ് സംഘാടകരായി ഉണ്ടായിരുന്നത്. എന്നിട്ടും പൂര്‍ണ വിജയമായി. കേരളീയം ആഘോഷിക്കുമ്പോഴും പലസ്തീനെക്കുറിച്ച് ആലോചിച്ച് മനസില്‍ വേദന തങ്ങി നില്‍ക്കുകയാണ്.
പലസ്തീൻ വിഷയത്തിൽ നിഷ്പക്ഷ നിലപാട് എടുക്കാനാവില്ല. പൊരുതുന്ന പലസ്തീന് ഒറ്റക്കെട്ടായി പിന്തുണ നല്‍കുകയാണ്. കേരളീയത്തിലെ സെമിനാറുകള്‍ മുന്നോട്ട് വച്ചത് സർക്കാർ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചുള്ള സൂചനകളാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് കൂട്ടിച്ചേർത്തു






