തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിലെ റെയ്ഡ് പുരോഗമിക്കുന്നു. മുന്‍ പ്രസിഡന്റ് ഭാസുരാംഗനെ ചോദ്യം ചെയ്തിരുന്നത് റെയ്ഡ് പൂര്‍ത്തികരിച്ച ഇടങ്ങളില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍ കൂടി പരിശോധിച്ചാണ്. ഇപ്പോള്‍ റെയ്ഡ് 24 മണിക്കൂര്‍ പിന്നിട്ടിരിക്കുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭാസുരാംഗനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് കിംസിലേക്ക് മാറ്റി.
ഭാസുരാംഗന്റെ രണ്ട് ഫോണുകള്‍ ഇഡി പിടിച്ചെടുത്തു. കണ്ടല ബാങ്കില്‍ 101 കോടി രൂപയുടെ ക്രമ കേടുകള്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ 30 വര്‍ഷത്തിലേറെ കാലമായി ഭാസുരാഗന് ബാങ്ക് പ്രസിഡന്റാണ്. ഭരണ സമിതി രാജി വെച്ചത് ഈയിടെയ്ക്കായികായിരുന്നു. നേരത്തെ ക്ഷീരയിലും ഭാസുരാംഗന് അഴിമതി നടത്തിയിരുന്നു. നിലവില്‍ ഭാസുരാംഗന് മില്‍മ തെക്കന്‍ മേഖല അഡ്മിനിസ്ട്രേറ്ററാണ്.






