
ഷിക്കാഗോ: സംഘട്ടനങ്ങളും കൊലപാതകങ്ങളും വ്യാപകമായ ഷിക്കാഗോ നഗരത്തില്‍ സമാധാന പ്രഖ്യാപനവുമായി നാട്ടുകാരുടെ മൗന 'കുരിശുറാലി'. പോയവര്‍ഷം മരണമടഞ്ഞവരുടെ ബന്ധുമിത്രാദികള്‍ ഇരകളുടെ പേരെഴുതിയ കുരിശുമായിട്ടാണ് റാലിയില്‍ പങ്കാളികളായി.
മിഷിഗണ്‍ അവന്യൂവില്‍ 2016 ന്റെ അവസാന ദിവസം നിശബ്ദമായി മരക്കുരിശും ചുമന്നായിരുന്നു പ്രതിഷേധക്കാര്‍ നടന്നത്. റാലിയില്‍ 750 ലധികം കുരിശേന്തിയവര് ഉണ്ടായിരുന്നു. കത്തോലിക്കാ പുരോഹിതനായ മൈക്കല്‍ ഫ്ളെഗറിന്റെ നേതൃത്വത്തില്‍ ആയിരുന്നു റാലി. എല്ലാവരും ഓരോ മരക്കുരിശേന്തി മുദ്രാവാക്യം വിളികള്‍ക്ക് പകരം ഇരകളാക്കപ്പെട്ടവരുടെ പേരുകള്‍ പറഞ്ഞുകൊണ്ടായിരുന്നു നടന്നു നീങ്ങിയത്.
അനേകരെ നിരാലംബരാക്കി മാറ്റുകയും അനേകരുടെ ഹൃദയം തകര്‍ക്കപ്പെടുകയും ചെയ്ത സംഭവത്തിലേക്ക് ആള്‍ക്കാരുടെ ശ്രദ്ധയെ ക്ഷണിക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്നായിരുന്നു നേതാക്കള്‍ പറഞ്ഞത്.
അക്രമസംഭവം പതിവായ മിഷിഗണില്‍ 2016 ആയിരുന്നു ഏറ്റവും കൂടുതല്‍ സംഘട്ടനവും കൊലപാതകവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ രക്തം ഒഴുകുന്ന നഗരങ്ങളുടെ പട്ടികയില്‍ ഷിക്കാഗോയുടെ പേര് വരുന്നത് സല്‍പ്പേര് നശിപ്പിക്കലാണെന്ന് പുരോഹിതന് പറഞ്ഞു.
ഷിക്കാഗോയിലെ കഴിഞ്ഞ വര്‍ഷത്തെ കൊലപാതകങ്ങളുടെ കണക്ക് അമേരിക്കയിലെ വന്‍ നഗരങ്ങളായ ന്യൂയോര്‍ക്കിന്റെയും ലോസ് ഏഞ്ചല്‍സിന്റെയും കണക്കുകള്‍ക്ക് തത്തുല്യമായിരുന്നു. ഷിക്കാഗോയെ മൈത്രീ പോലീസ് വകുപ്പാക്കി മാറ്റി ജനങ്ങളുടെ വിശ്വാസ്യത പിടിക്കുകയാണ് ഇത്തവണ ലക്ഷ്യമിടുന്നതെന്നാണ് ഇതിന് ഷിക്കാഗോയിലെ പോലീസ് ഉന്നതര്‍ വ്യക്തമാക്കുന്നത്.






