
മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് റിയാസ് ഖാന്. ചില തെലുങ്ക്, തമിഴ്,ഹിന്ദി ചലച്ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത സുഖം സുഖകരം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് പ്രവേശിക്കുന്നത്.
ഇപ്പോഴിതാ കുടുംബത്തിനൊപ്പമുളള റിയാസ് ഖാന്റെ പുതിയൊരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. ഭാര്യ ഉമയ്ക്കും മകന് ഷാരിഖ് ഹസനും ഒപ്പമുള്ള ചിത്രമാണ് റിയാസ് ഖാന് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്നത്.മകനും റിയാസ് ഖാനും ഏകദേശം ഒരുപോലെയുള്ള ഷര്‍ട്ട് ആണ് ധരിച്ചിരിയ്ക്കുന്നത്.
1992 ല്‍ ആണ് തമിഴ് സംഗീത സംവിധായകനായ കമേഷിന്റെയും നടി കമല കമേഷിന്റെയും മകളായ ഉമയെ റിയാസ് ഖാന് വിവാഹം ചെയ്യുന്നത്. രണ്ട് മക്കളാണ് ദമ്പതികള്‍ക്ക്. അതില്‍ മൂത്ത ആളാണ് ഷാരിഖ് ഹസന്. സമര്‍ത് ഹസ്സന് എന്നാണ് ഇളയ മകന്റെ പേര്. അച്ഛനെ പോലെ തന്നെ അഭിനയത്തിലും കഴിവ് തെളിയിച്ച ആളാണ് ഷാരിഖ്. പെന്‍സില്‍ എന്ന തമിഴ് ചിത്രത്തിലാണ് ഷാരിഖ് ആദ്യം അഭിനയിച്ചത്. തമിഴ് ബിഗ്ബോസ് അള്‍ട്ടിമേറ്റിലെ മത്സരാര്‍ഥി കൂടെയായിരുന്നു ഷാരിഖ്.






