
പട്ന: ജാതി സംവരണം ഉയര്‍ത്താനുളള ബില്ലിന് ബീഹാര്‍ നിയമസഭ പസ്സാക്കി. 50 ശതമാനത്തിൽ നിന്ന്ജാതി സംവരണം 65 ശതമാനമാക്കാനുള്ള ബില്‍ ഏകകണ്ഠമായാണ് ബീഹാർ നിയമസബിൽ പാസാക്കിയത്.സംവരണം വർധിപ്പിക്കാനുള്ള നിർദേശം ബിഹാർ മന്ത്രിസഭയുടെ പ്രത്യേക യോഗത്തിൽ അംഗീകരിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് തീരുമാനം. ബിൽ നിയമമാകുന്നതിന് ഗവർണർ രാജേന്ദ്ര അർലേക്കർ ഒപ്പിടണം.
സംസ്ഥാനത്തെ സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇബിസി വിഭാഗത്തിന് 18 ശതമാനവും ഒബിസി വിഭാഗത്തിന് 12 ശതമാനവും എസ്സി വിഭാഗത്തിന് 16 ശതമാനവും എസ്ടി വിഭാഗത്തിന് ഒരു ശതമാനവും പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾക്ക് മൂന്ന് ശതമാനവുമാണ് സംവരണം നൽകിയിരിക്കുന്നത്.
സവരംണ നിര്‍ദ്ദേശം (ബീഹാര്‍)
ഒബിസി–ഇബിസി വിഭാഗത്തിലുള്ളവർക്ക് സംവരണം നിലവിലുള്ള 30 ശതമാനത്തിൽ നിന്ന് 43 ശതമാനമായി ഉയരും. പട്ടിക ജാതി സംവരണം 18 ശതമാനത്തിൽനിന്ന് 20 ശതമാനമായും പട്ടിക വർഗ സംവരണം ഒരു ശതമാനത്തിൽ നിന്ന് രണ്ടു ശതമാനമായും വർധിക്കും.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള (ഇഡബ്ല്യുഎസ്) കേന്ദ്രത്തിന്റെ 10 ശതമാനം സംവരണം കൂടെ സംയോജിപ്പിച്ചാൽ സംസ്ഥാനത്തെ സംവരണ ശതമാനം 75 ആകും. സാമ്പത്തിക സംവരണത്തിന്റെ 10% കൂടി ഉൾപ്പെടുത്തുമ്പോൾ ബിഹാറിൽ ആകെ സംവരണം 75% ആയി ഉയരും.
ജാതി അടിസ്ഥാനത്തിൽ സർവേ നടത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് ബീഹാർ. സംസ്ഥാനത്തെ ജനസംഖ്യയിൽ 36 ശതമാനം പേർ അതിപിന്നാക്ക വിഭാഗങ്ങളിൽ നിന്നുളളവരാണ്. 27 ശതമാനം പിന്നാക്ക വിഭാഗക്കാർ, 19.7 ശതമാനം പേർ പട്ടികജാതി, 1.7 ശതമാനം പേർ പട്ടികവർഗക്കാരുമാണെന്ന് സർവേയിൽ പറയുന്നു. സംസ്ഥാനത്തെ ആകെ ജനസംഖ്യ 13.1 കോടിയാണ്.
ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ജാതി സെൻസസെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു. സാധാരണക്കാരെയും പാവങ്ങളെയും ഭ്രമിപ്പിക്കാൻ മാത്രമാണ് ജാതി സെൻസസ്. 18 വർഷം നിതീഷ് കുമാർ ഭരിച്ചിട്ടും 15 വർഷം ലാലുപ്രസാദ് യാദവ് ഭരിച്ചിട്ടും സംസ്ഥാനം വികസിപ്പിച്ചില്ലെന്നും ഗിരിരാജ് സിംഗ് ആരോപിച്ചു.






