
കണ്ണൂര്‍: ഇനി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ വിനോയിക്കും ചീമേനിയിലെ തുറന്ന ജയിലില്‍ പി.സുരേഷ് ബാബുവിനും നിയമബിരുദത്തിന് പഠിക്കാം. കൊലക്കേസിന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന രണ്ടുപേര്‍ക്കും റെഗുലറായി നിയമപഠനം നടത്താന്‍ ഹൈക്കോടതി അനുവാദം നല്കി. ഇവര്‍ക്ക് ഓണ്‍ലൈനായി ജയിലിനുള്ളില്‍ തന്നെ ക്ലാസ്സില്‍ പങ്കെടുക്കാന്‍ സൗകര്യം നല്കാന് കോടതി നിര്‍ദേശിച്ചു.
ജീവപര്യന്തം തടവുകാരനായ പി. സുരേഷ് ബാബുവിന് കുറ്റിപ്പുറം കെഎംസിടി കോളേജിലും വിനോയ്ക്ക് പൂത്തോട്ട എസ്എന്‍ കോളേജിലുമാണ് പ്രവേശന പരീക്ഷയെഴുതി കയറുകയായിരുന്നു. യോഗ്യത നേടിയതോടെ ശിക്ഷ മരവിപ്പിച്ച് പഠിക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ശിക്ഷ മരവിപ്പിക്കാന്‍ കഴിയില്ലെന്നും ഓണ്‍ലൈനായി പഠിക്കാനും കോടതി നിര്‍ദേശിച്ചു. ഇതിനെ റെഗുലര്‍ ക്ലാസ്സിന് തുല്യമായി പരിഗണിക്കണമെന്നും കോടതി പറഞ്ഞു.
അതേസമയം കോഴ്ിസന്റെ ഭാഗമായി വരുന്ന മൂട്ട് കോര്‍ട്ട്, ഇന്റേണ്‍ഷിപ്പ്, സെമിനാറുകള്‍ എന്നിവയ്ക്കെല്ലാം കോളേജിലെത്തേണ്ടി വരും. ഒരു ലക്ഷം രൂപയുടെ ബോണ്ടിന്മേല് ജയില്‍ സൂപ്രണ്ട് ഇതിനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു. ഓണ്‍ലൈനായി ഇരുവര്‍ക്കും പഠിക്കാന്‍ സൗകര്യം ഒരുക്കേണ്ടത് ജയില്‍ സൂപ്രണ്ടുമാരും കോളേജ് പ്രിന്‍സിപ്പല്‍മാരുമാണ്. പഠിക്കാന്‍ പോകാന്‍ ഇരുവരുടേയും ശിക്ഷ മരവിപ്പിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി തടവുകാരന്റെ അവകാശത്തെയും സംരക്ഷിക്കണമെന്ന് വിലയിരുത്തി.






