
ലക്ഷകണക്കിന് വാര്‍ത്തകളാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുകയും ചര്‍ച്ചയാകുകയും ചെയ്യുന്നത്. ഇവയില്‍ പലതും കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റാനായി മനഃപൂര്‍വ്വം നിര്‍മ്മിച്ചെടുക്കുന്നവയാണ്. മറ്റുചിലത് യഥാര്‍ത്ഥ സംഭവങ്ങളുടെ നേര്‍ക്കാഴ്ചകളായി വരുന്ന സംഭവങ്ങളാണ്. ഇതിനിടയിലും വ്യാജമായി പ്രചരിക്കുന്ന അനേകം വാര്‍ത്തകളുണ്ട്. അതുകൊണ്ട് തന്നെ വരുന്ന വാര്‍ത്തകള്‍ എല്ലാം സത്യമാണോ കള്ളമാണോ എന്ന് കണ്ടെത്താന്‍ ആളുകള്‍ പ്രയാസപ്പെടാറുണ്ട്. സമാനമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ നെറ്റീസണ്‍സിനിടയില്‍ ചര്‍ച്ചയായിരിക്കുന്നത്.
കള്ളമാണോ? സത്യമാണോ എന്നു ചോദിച്ചുകൊണ്ടാണ് ആളുകള്‍ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കാമുകന്റെ നെറ്റിയില്‍ ടാറ്റു ചെയ്ത യുവതിയുടെ വീഡിയോയാണ് ഇത്. കാമുകന്റെ പേര് നെറ്റിയില്‍ ടാറ്റൂ ചെയ്യുന്നു എന്ന അടിക്കുറിപ്പുമായി ഇവര്‍ തന്നെയാണ് ഈ വീഡിയോ ആദ്യമായി ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
വീഡിയോ വൈറലായതോടെ നിരവധി ആളുകള്‍ വീഡിയോയെ വിമര്‍ശിച്ച് രംഗത്തെത്തി. യുവതി കള്ളം പറയുകയാണെന്നും യഥാര്‍ത്ഥത്തില്‍ ടാറ്റൂ ചെയ്യുന്നില്ലെന്നും കാഴ്ചക്കാരെ കൂട്ടുന്നതിനും ശ്രദ്ധ നേടുന്നതിനുമായി ചെയ്യുന്നതാണിതെന്നുമെല്ലാം ആദ്യമേ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ നിരവധി പേരാണ് വീഡിയോയില്‍ ടാറ്റൂ ചെയ്യുമ്പോള്‍ നീഡില്‍ (സൂചി) കാണുന്നില്ല- അതിനാല്‍ തന്നെ ഇത് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടുന്നത്
അതേസമയം വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി താന്‍ 'റിയല്‍' ആയിട്ടും കാമുകനായ കെവിന്റെ പേര് നെറ്റിയില്‍ ടാറ്റൂ ചെയ്തെന്നാണ് യുവതി വാദിക്കുന്നത്. ഏതായാലും സംഭവം അറിഞ്ഞ് പലരും ആശയകുഴപ്പത്തിലാണ്.






