
കൊച്ചി : കരവന്നൂര്‍ ബാങ്ക് കളളപ്പണ ഇടപാട് കേസില്‍ ഡിജിറ്റല്‍ കുറ്റപത്രത്തില്‍ അനുമതി തേടി എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് കലൂരിലെ പ്രത്യേക കോടതിയില്‍ അപേക്ഷ നല്കി ഹര്‍ജി വിധി പറയാന്‍ മാറ്റി.55 പ്രതികള്‍ക്കും കുറ്റപത്രത്തിന്റെ് അസ്സല് പകര്‍പ്പ് നല്‍കുന്നതിന് 13 ലക്ഷം പേപ്പര്‍ വേണ്ടി വരും. ഓരോ പ്രതികള്‍ക്കും 26,000ത്തിലേറെ പേജുളള കുറ്റപത്രത്തിന്റെ് പേപ്പര്‍ പകര്‍പ്പുകള്‍ നല്‍കുന്നത് അപ്രാപ്ത്യമാണ്. ഇതിനായി 12 ലക്ഷം രൂപ ചെലവാകുമെന്ന് ഇഡിയുടെ അപേക്ഷയില്‍ പറയുന്നു.
സി.ആര്.പി.സി-207 പ്രകാരം പ്രതികള്‍ക്ക് കുറ്റപത്രത്തിന്റെ് പകര്‍പ്പ് ഏത് രൂപത്തില്‍ നല്‍കണംമെന്ന് നിഷ്കര്‍ഷിക്കുന്നില്ല. ഈ സഹചര്യത്തില്‍ പെന്‍ഡ്രൈവില്‍ ഡിജിറ്റല്‍ കോപ്പി നല്‍കാമെന്നാണ് ഇഡി കോടതിയെ അറിയിച്ചത്. ആദ്യഘട്ട കുറ്റപത്രത്തില്‍55 പ്രതികളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സതീഷ് കുമാറിനെ മുഖ്യ്രപതി യാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
കരവന്നൂര്‍ ബാങ്കില്‍ 90 കോടിയുടെ കള്ളപ്പണ ഇടപാട് കണ്ടെത്തിയിരുന്നു കേസിലെ പ്രതികളുടെ ഉന്നത ബന്ധത്തിലും അന്വേഷണം തുടരുകയാണെന്നും ഇഡി അറിയിച്ചു. ഇതുവരെ കേസ് അന്വേഷണത്തിനിടെ 87.75 കോടിയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുഖ്യ പ്രതി പി സതീഷ് കുമാർ, പി പി കിരൺ, വടക്കാഞ്ചേരി സിപിഎം ലോക്കൽ കമ്മിറ്റിയംഗം പി ആർ അരവിന്ദാക്ഷൻ, ബാങ്ക് മുൻ അക്കൗണ്ടന്റെ സി കെ ജിൽസ് എന്നിവർക്കെതിരായ കുറ്റപത്രം.






