
ചിക്കന്‍ഗുനിയ രോഗത്തിനുള്ള ലോകത്തെ ആദ്യ വാക്സിന് അംഗീകാരം. യുഎസ് ആരോഗ്യ മന്ത്രാലയമാണ് വാക്സിന് അംഗീകാരം നല്‍കിയത്. യൂറോപ്പിലെ വാല്‍നേവ വാക്സിന് കമ്പനി വികസിപ്പിച്ചെടുത്ത വാക്സിന് 'ഇക്സ്ചിക്' (Ixchiq) എന്ന പേരില്‍ വിപണിയിലെത്തും.
നോര്‍ത്ത് അമേരിക്കയില്‍ രണ്ട് ഘട്ടങ്ങളിലായി നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷം യുഎസ് ആരോഗ്യ മന്ത്രാലയം വാക്സിന് അംഗീകാരം നല്‍കുകയായിരുന്നു. പതിനെട്ട് വയസിനും അതിന് മുകളിലുമുളള 3500 ആളുകളിലാണ് വാക്സിന് പരീക്ഷിച്ചത്. '
ചിക്കുന്‍ ഗുനിയയെ 'ഉയര്‍ന്നു വരുന്ന ആഗോള ആരോഗ്യ ഭീഷണി' എന്നാണ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് ചൂണ്ടിക്കാട്ടുന്നത്. രോഗ വ്യാപന സാധ്യതയുള്ള 18 വയസിനും അതിന് മുകളില്‍ ഉള്ളവര്‍ക്കും വേണ്ടിയാണ് വാക്സിന് അംഗീകാരം നല്‍കിയതെന്ന് അഡ്മിനിസ്ട്രേഷന് അറിയിച്ചു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ലോകത്ത് 50 ലക്ഷം പേര്‍ക്കാണ് ചിക്കന്‍ഗുനിയ രോഗം ബാധിച്ചത്.






