
തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ബസുടമ സംയുക്ത സമിതി സംഘടനാ ഭാരവാഹികളുമായി ഗതാഗത മന്ത്രി ആന്റണി രാജു എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ 14 രാവിലെ 11-ന് ചർച്ച നടത്തും. കേരളത്തിലെ സ്വകാര്യ ബസ് ഉടമകൾ നേരിടുന്ന വിവിധ വിഷയങ്ങൾ യോഗത്തില്‍ ചർച്ച ചെയ്യും.
നവംബർ 21 മുതൽ സംസ്ഥാനത്ത് ബസ് പണിമുടക്ക് നടത്തുമെന്നാണ് ബസുടമകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. വിദ്യാർഥികളുടെ കൺസെക്ഷൻ ചാർജ് വർധിപ്പിക്കുക, സർക്കാർ നിർദേശിച്ച സീറ്റ് ബെൽറ്റ്, ക്യാമറ തുടങ്ങിയ അനാവശ്യ സാമ്പത്തിക ബാധ്യത വരുത്തുന്നു തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചാണ് ബസുടമകൾ സമരത്തിന് ആഹ്വാനം നൽകിയിട്ടുള്ളത്.
അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായി ഒക്ടോബർ 31 ന് സംസ്ഥാനത്ത് ബസുകൾ സൂചനാ പണിമുടക്ക് നടത്തിയിരുന്നു.






