
ഐസ്ലാന്ഡില് 14 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് 800 ഭൂകമ്പങ്ങള്. ഇന്നലെ രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന് റെയ്ക്ജാനസ് ഉപദ്വീപാണ് ഭൂകമ്പങ്ങള് രേഖപ്പെടുത്തിയത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രവും റെയ്ക്ജാനസ് ഉപദ്വീപാണ്. ഭൂകമ്പത്തിന് പിന്നാലെ രാജ്യത്ത് ഉടന് തന്നെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശക്തമായ ഭൂകമ്പം രാജ്യത്തെ അഗ്നിപര്വ്വത സ്ഫോടന വര്ദ്ധിപ്പിക്കുമെന്ന റിപ്പോര്ട്ടിന് പിന്നാലെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
'ഭൂകമ്പങ്ങള് സംഭവിച്ചതിനേക്കാള് വലുതാകാം, ഈ സംഭവങ്ങളുടെ പരമ്പര ഒരു പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കാം,' എന്ന ഡിപ്പാര്ട്ട്മെന്റ് ഓഫ് സിവില് പ്രൊട്ടക്ഷന് ആന്ഡ് എമര്ജന്സി മാനേജ്മെന്റ് മുന്നറിയിപ്പ് നല്കുന്നു. 'കുറച്ച് ദിവസങ്ങള്ക്കുള്ളില്' ഒരു സ്ഫോടനം നടക്കുമെന്ന് ഐസ്ലാന്ഡിക് മെറ്റ് ഓഫീസും (ഐഎംഒ) മുന്നറിയിപ്പ് നല്കുന്നുണ്ട്.
ഭൂകമ്പം രേഖപ്പെടുത്തിയ പ്രദേശത്തിന് മൂന്ന് കിലോമീറ്റര് തെക്ക് പടിഞ്ഞാറായി 4,000-ത്തോളം ആളുകള് ജീവിക്കുന്ന ഗ്രിന്ഡാവിക് ഗ്രാമം സ്ഥിതി ചെയ്യുന്നത്. അഗ്നിപര്വ്വത സ്ഫോടനം ഉണ്ടാവുകയാണെങ്കില് രക്ഷാപ്രവര്ത്തനത്തിനുള്ള തയ്യാറെടുപ്പുകള് പൂര്ത്തിയായെന്ന് സര്ക്കാറിന്റെ അറിയിപ്പില് വ്യക്തമാക്കിയിരിക്കുന്നത്. തലസ്ഥാനമായ റെയ്ക്ജാവിക്കില് നിന്ന് 40 കിലോമീറ്റര് അകലെയായി രണ്ട് ശക്തമായ ഭൂചലനങ്ങളും അനുഭവപ്പെട്ടു, ഭൂചലനത്തില് തെക്കന് തീരത്തിന്റെ ഭൂരിഭാഗവും വീടുകളിലെയും ജനാലകളും വീട്ടുപകരണങ്ങളും ഇളകിമറിഞ്ഞുവീണെന്നും റിപ്പോര്ട്ടുകള് പറയുന്നു. എന്നാല് ഇതുവരെ മറ്റ് അപകടങ്ങളോ പരിക്കുകളോ റിപ്പോര്ട്ട് ചെയ്തിട്ടില്ല.
5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഏറ്റവും ശക്തമായത്, അതേസമയം പ്രദേശത്ത് ചെറുയ തോതിലുള്ള ഭൂചനങ്ങള് വര്ദ്ധിച്ചെന്നും കഴിഞ്ഞ ഒക്ടോബര് മുതല് ഉപദ്വീപില് ഏകദേശം 24,000 ഭൂചലനങ്ങള് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഐഎംഒയുടെ (The Icelandic Met Office) റിപ്പോര്ട്ടില് പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച അര്ദ്ധ രാത്രിക്ക് ശേഷം ഭൂചലനങ്ങളുടെ ഒരു പരമ്പര തന്നയുണ്ടായി. ഏതാണ്ട് 800 ഓളം ചെറുതും വലുതുമായ ഭൂചലനങ്ങളാണ് 14 മണിക്കൂറിനുള്ളില് പ്രദേശത്ത് രേഖപ്പെടുത്തിയത്.







Comments