കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാന ജില്ലയിലെ ജോയ്നഗറില് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവെച്ചു കൊന്നു. തൃണമൂലിന്റെ ബാന്മുന്ഗചി ഏരിയ പ്രസിധന്റായ സൈഫുദ്ദീന് ലാസ്കറാണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാെല പ്രദേശത്ത് വ്യാപക അക്രമം നടന്നു. കൊലപാതകത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന ആളെ പിടികൂടിയ തൃണമൂല്‍ പ്രവര്‍ത്തകര്‍ ഇയാളെ കൂട്ടംകൂടി തല്ലിക്കൊന്നു.
പ്രദേശത്തെ നിരവധി വീടുകള്‍ക്ക് പ്രതിഷേധക്കാര്‍ തീവെച്ചു. സിപിഎമ്മാണ് കൊലയ്ക്ക് പിന്നിലെന്ന് തൃണമൂല്‍ നേതാക്കളും തൃണമൂല്‍ കോണ്‍ഗ്രസിനുളളിലെ ആഭ്യന്തര കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സിപിഎമ്മും ആരോപിച്ചു. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തൃണമൂല്‍ നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
കൊല്ലപ്പെട്ട സൈഫുദ്ദീന് ലാസ്കറിന്റെ ഭാര്യ പഞ്ചായത്ത് പ്രധാനാണ്. തൃണമൂല്‍ അനുകൂലികള്‍ നടത്തിയ അക്രമങ്ങളില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടഒകളാണ് അഗ്നിക്കിരയാക്കിയത്. സംഭവത്തില്‍ പോലീസ് വസ്തുനിഷ്ഠമായി അന്വേഷണം നടത്തണമെന്നും ഗൂഢാലോചനക്കാരെ പുറത്തുകൊണ്ടുവരണമെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം സുജന്‍ ചക്രബര്‍ത്തി ആവശ്യപ്പെട്ടു.






