ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് സാന്ത്വനം. കുടുംബകഥയുമായെത്തിയ സീരിയലിന് തുടക്കം മുതലേ മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. പാണ്ഡ്യന് സ്റ്റോര്‍സിന്റെ മലയാള റീമേക്കാണ് സാന്ത്വനം. വേണ്ടത്ര മാറ്റങ്ങള്‍ വരുത്തിയാണ് പരമ്പര മലയാളത്തിലേക്ക് എത്തിക്കുന്നതെന്ന് സംവിധായകനായ ആദിത്യന് വ്യക്തമാക്കിയിരുന്നു.
അപ്രതീക്ഷിതമായുള്ള അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത പ്രേക്ഷകരെയും കരയിപ്പിച്ചിരുന്നു. സാന്ത്വനം ഇനിയുണ്ടാവുമോയെന്നായിരുന്നു പ്രേക്ഷകരുടെ ആധി. കഥാ പശ്ചാത്തലത്തില്‍ മൊത്തമായി മാറ്റം വരുത്തി മുന്നേറുകയാണ് പരമ്പര. ദേവൂട്ടിയെന്ന കൊച്ചുമിടുക്കിയാണ് ഇപ്പോള്‍ സാന്ത്വനത്തിലെ താരം. ഹരിയുടെയും അപ്പുവിന്റെയും മകളായാണ് ദേവൂട്ടി എത്തിയത്.
ദേവൂട്ടിയുടെ വരവ് കാണിച്ചുള്ള പ്രമോ വീഡിയോ വലിയ ചര്‍ച്ചയായിരുന്നു. ഇതാരാണ് ഈ കുഞ്ഞുമിടുക്കിയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ സജിത ബേട്ടിയുടെ മകളായ ഇസയാണ് ദേവൂട്ടിയെ അവതരിപ്പിക്കുന്നത്. സിനിമയിലും സീരിയലുകളിലുമായി തിളങ്ങിയ സജിത ഇടവേള അവസാനിപ്പിച്ച് അടുത്തിടെയാണ് തിരിച്ചെത്തിയത്. ഉപ്പും മുളകില്‍ ഹൈമാവതിയെ അവതരിപ്പിക്കുന്നത് സജിതയാണ്.
മകളുടെ പുതിയ തുടക്കത്തില്‍ സന്തോഷം പങ്കിട്ട് സജിത എത്തിയിരുന്നു. താരങ്ങളെല്ലാം ദേവൂട്ടിക്ക് ആശംസ അറിയിച്ചെത്തിയിരുന്നു.
സാന്ത്വനം ലൊക്കേഷനില്‍ മകളോടൊപ്പം സജിതയും എത്തിയിരുന്നു. താരങ്ങള്‍ക്കൊപ്പമെല്ലാം ഇരുവരും ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. ഇസയ്ക്കും സജിതയ്ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് രക്ഷ രാജ്.
ദേവൂട്ടി ശരിക്കും അപ്പുവിനെപ്പോലെ തന്നെയുണ്ട്, രണ്ടാളും നല്ല സാമ്യമുണ്ട്. ദേവൂട്ടിയെ എന്തിനാണ് എപ്പോഴും ശാസിക്കുന്നത്, കാഴ്ചയിലും അഭിനയത്തിലും മിടുക്കിക്കുട്ടിയാണ് ദേവൂട്ടി, ഫോട്ടോസ് അടിപൊളിയായിട്ടുണ്ടെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്.

Comments