
കോഴിക്കോട് : ചാത്തമംഗലം എംഇഎസ് ( ആര്‍ട്സ് ആന്‍ഡ് സയന്‍സ്) കോളജിലെ മര്‍ദ്ദനത്തില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്ഷന് . ഇന്ന് കോളേജില്‍ ചേര്‍ന്ന രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് . പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികളെ കുന്ദമംഗലം പോലീസ് വിളിച്ചുവരുത്തി.
ഇന്നലെയാണ് ജൂനിയർ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദനമേറ്റത്. ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്തെന്ന് ആരോപിച്ച് ഒന്നാംവര്‍ഷ ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് റിഷാനിനാണ് മര്ദ്ദച്ചിത്. മുഖത്തും കണ്ണിനും പരുക്കേറ്റ വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടർന്ന് ജൂനിയർ വിദ്യാർഥികൾ കോളേജിനും പോലീസിനും പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കോളേജ് നടപടിയെടുത്തത്. സംഭവത്തെ നിയമപരമായി നേരിടുമെന്ന് വിദ്യാര്‍ത്ഥികളും മുഹമ്മദിന്റെ കുടുംബം പറഞ്ഞു.
ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ ആവിശ്യപ്പെട്ടെങ്കിലും ഇത് ചെയ്യാതെ വന്നതോടെ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസിലെത്തി മര്‍ദിക്കുകയായിരുന്നു. രണ്ടാംവര്‍ഷ വിദ്യാര്‍ഥികളായ സഫീര്‍ , അജ്നാസ് , നൗഷില്‍ എന്നിവര്‍ അടക്കം ഇരുപതോളം പേര്‍ക്കെതിരെ മുഹമ്മദ് റിഷാന് കോളജ് അധികൃതര്‍ക്ക് പരാതി നല്കി.






