
കോഴിക്കോട് : കേരള ബാങ്ക് ഡറക്ടര്‍ ബോര്‍ഡിലേക്ക് വള്ളിക്കുന്ന് എംഎൽഎയും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയുമായ പി.അബ്ദുൽ ഹമീദിനെ നാമനിര്‍ദേശം നല്കി ചെയ്യാന്‍ തീരുമാനം. നിലവില്‍ പട്ടിക്കാട് സഹകരണ ബാങ്ക് പ്രസിഡന്റാണ് അബ്ദുൽ ഹമീദ്.
എല്‍ഡിഎഫ് ചേരിയിലേക്ക് മുസ്ലിം ലീഗ് പോകുമെന്ന് ഊഹപോഹങ്ങള്ക്കിടയിലാണ് അബ്ദുല്‍ ഹമീദിന്റെ് ഡയറക്ടര്‍ ബോര്ഡിലേയക്കുളള പ്രവേശനം. സിപിഎമ്മിന്റെ മുതിർന്ന സഹകാരികളെ അടക്കം മറികടന്നാണ് അബ്ദുൽ ഹമീദിന്റെ നാമനിർദേശം.
കേരള ബാങ്കില്‍ ഗോപി കോട്ടമുറിക്കൽ പ്രസിഡന്റായ മലപ്പുറം ജില്ലാഭരണസമിതിയിൽ നിലവിൽ സിപിഎം നേതാക്കളോ എൽഡിഎഫ് ഘടകകക്ഷി നേതാക്കളോ മാത്രമാണ് ഉള്ളത്. ആദ്യമായാണു യുഡിഎഫ് കക്ഷികളിൽ പെട്ട ഒരു സഹകാരി ഭരണസമിതിയിൽ എത്തുന്നത്.
മലപ്പുറം ജില്ല സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്ന ഹര്‍ജി ഹൈക്കോടതി പരിഗണനയിലിരിക്കെയാണു ലീഗിന്റെ മുതിർന്ന ജില്ലാ നേതാവിനെ ഭരണ സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ കേസ് നാളെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കാനിരിക്കുകയാണ്.
അതേസമയം ഇത്തരമൊരു നാമനിർദേശം സ്വീകരിക്കുന്നതു സംബന്ധിച്ചു യുഡിഎഫിൽ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നു മലപ്പുറം ജില്ലാ ബാങ്ക് കേസിലെ ഹർജിക്കാരനും യുഡിഎഫ് ജില്ലാ ചെയർമാനും ആയ പി.ടി.അജയമോഹൻ പറഞ്ഞു.






