
സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് തന്റെ പോസ്റ്റില്‍ തിരുത്തലുകളുമായി നടന് വിഷ്ണു വിശാല്‍. കമല്‍ ഹാസനും ആമിര്‍ ഖാനുമൊപ്പമനുള്ള ഒരു ചിത്രം കഴിഞ്ഞ ദിവസം വിഷ്ണു പങ്കുവച്ചിരുന്നു. ഈ പോസ്റ്റ് ആണ് സൈബര്‍ ആക്രമണത്തിന് കാരണമായത്.
‘എല്ലാ പ്രിയപ്പെട്ടവരുമുള്ള പ്രിയപ്പെട്ട ചിത്രം, സൂപ്പര്‍ സ്റ്റാറുകള്‍ എല്ലാ കാരണങ്ങള്‍കൊണ്ടും സൂപ്പര്‍ സ്റ്റാറുകളാണ്’ എന്നായിരുന്നു ഈ ചിത്രത്തിന് വിഷ്ണു നല്കിയ ക്യാപ്ഷന്‍. ഈ ക്യാപ്ഷന്‍ രജനികാന്ത് ആരാധകരെ ചൊടിപ്പിക്കുകയായിരുന്നു.
A favourite pic with all favourites❤️❤️
stars are stars for a reason❤️ pic.twitter.com/oDLnybfVBr— VISHNU VISHAL - VV (@TheVishnuVishal) November 14, 2023
വിഷ്ണുവിനെതിരെ രജനി ആരാധകരില്‍ നിന്ന് രൂക്ഷവിമര്‍ശനവും പരിഹാസങ്ങളും ഉയര്‍ന്നു. രജനികാന്ത് മാത്രമേ സൂപ്പര്‍സ്റ്റാര്‍ എന്ന പദവിക്ക് അര്‍ഹനായിട്ടുള്ളൂ എന്ന വാദം ഉയര്‍ത്തിയാണ് രജനി ആരാധകര്‍ രംഗത്തെത്തിയത്. സൈബര്‍ ആക്രമണം കടുത്തതോടെ തന്റെ പോസ്റ്റിലെ വാചകത്തില്‍ നിന്ന് സൂപ്പര്‍ എന്ന വാക്ക് വിഷ്ണു നീക്കം ചെയ്തു.
ഇതോടെ സ്റ്റാറും സൂപ്പര്‍ സ്റ്റാറും തമ്മിലുള്ള വ്യത്യാസം വിഷ്ണു തിരിച്ചറിഞ്ഞു എന്നായിരുന്നു ആരാധകര്‍ പ്രതികരിച്ചത്. എന്നാല്‍ രജനി ആരാധകരുടെ ആക്രമണത്തില്‍ പോസ്റ്റ് എഡിറ്റ് ചെയ്യാന്‍ നിര്‍ബന്ധിതനായ വിഷ്ണുവിനെ ഓര്‍ത്ത് സഹതാപമുണ്ട് എന്ന കമന്റുകളും എത്തുന്നുണ്ട്.
ഇതിന് പിന്നാലെ സംഭവത്തില്‍ കൂടുതല്‍ വിശദീകരണവുമായി വിഷ്ണു തന്നെ രംഗത്തെത്തി. സൂപ്പര്‍ സ്റ്റാറുകള്‍ എല്ലാ കാരണങ്ങള്‍കൊണ്ടും സൂപ്പര്‍ സ്റ്റാറുകളാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ട്വീറ്റ് എഡിറ്റ് ചെയ്തതുകൊണ്ട് ദുര്‍ബലനാണെന്ന് കരുതരുത്.സൂപ്പര്‍ താരങ്ങളായ എല്ലാവരേയും താനിഷ്ടപ്പെടുന്നു. എന്റെ ടൈംലൈനിൽ നെഗറ്റിവിറ്റി പരത്തുന്നവർ ദയവായി ഒഴിഞ്ഞു തരണം...സൂപ്പര്‍ സ്റ്റാര്‍ പദവിയുള്ള ഒരാള്‍ മാത്രമേ ഉണ്ടാവൂ. എല്ലാവരെയും സ്നേഹിക്കുക, സ്നേഹം പ്രചരിപ്പിക്കുക. വെറുപ്പല്ല. ദൈവം അനുഗ്രഹിക്കട്ടെ എന്നും വിഷ്ണു എക്സില്‍ കുറിച്ചു.
Superstars are superstars for a reason….
Just caz i edited my tweet doesn make me weak…
I love everyone who is a superstar…
So all of u tryin to spread negativity on my timeline just buzz off….
There will be only one SUPERSTAR title for us…but superstars are everyone who… https://t.co/yZt06su0Nz— VISHNU VISHAL - VV (@TheVishnuVishal) November 16, 2023






