
ജെസ് അഡ്ലാർഡും ചാർളിയും ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും ഒന്നിച്ചു. ലണ്ടനിലെ ഹീത്രൂ എയർപോർട്ടിലെ കസ്റ്റംസ് സാങ്കേതിക കാരണങ്ങൾ ചൂണ്ടികാട്ടി തടഞ്ഞുവെച്ച ചാർലി എന്ന വളർത്തു പക്ഷിയെ കസ്റ്റംസ് വിട്ടയക്കാൻ തീരുമാനിച്ചതോടെയാണ് ചാർളിയുടെയും ഉടമ ജെസ് അഡ്ലാർഡയും മാസങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ചത്.
2022 നവംബറിൽ പെൻസിൽവാനിയയിൽ നിന്ന് പക്ഷിയുടെ ഉടമ ജെസ് അഡ്ലാർഡ് യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് താമസം മാറി. പക്ഷേ, അന്ന് അവൾക്ക് തന്റെ പ്രിയപ്പെട്ട ചാർളിയെ ഒപ്പം കൂട്ടാൻ സാധിച്ചില്ല. ചാർളി പേപ്പർ വർക്കുകൾ ശരിയാകുന്ന മുറയ്ക്ക് ഒമ്പത് മാസത്തിന് ശേഷം യുകെയിൽ എത്തിച്ചേരേണ്ടതായിരുന്നു. എന്നാൽ, 2023 സെപ്റ്റംബറിൽ ലണ്ടനിലെ ഹീത്രൂ എയർപോർട്ടിലെത്തിയ ചാർളിയുടെ പെർമിറ്റ് ലഭ്യമായിട്ടില്ലെന്ന് ചൂണ്ടികാട്ടി ജെസ്സിനൊപ്പം വിട്ടയക്കാൻ കസ്റ്റംസ് തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് ചാർളി കസ്റ്റംസിന്റെ തടവിലായത്.
പിന്നീട് 33 കാരിയായ ജെസ്സും ഭർത്താവ് ജോയും ചാർളിയെ വിട്ടു കിട്ടുന്നതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചു. ബ്രിട്ടീഷ് തുടർന്ന് വാർത്താ ഏജൻസി ഇവരുടെ വിഷയത്തിൽ ഇടപെടുകയും സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുകയും ചെയ്യുകയായിരുന്നു.






