മുംബൈ: 300 രൂപയുടെ ലിപ്സ്റ്റിക് ഓര്‍ഡര്‍ ചെയ്ത വനിതാ ഡോക്ടര്‍ തട്ടിപ്പിനിരയായി. ഒരു ലക്ഷം രൂപയാണ് നഷ്ടമായത്. തട്ടിപ്പിനിരയായത് നവിമുംബൈയില്‍ താമസിക്കുന്ന വനിത ഡോക്ടറായിരുന്നു.ഒരു ഇ കോമേഴ്സ് വെബ്സൈറ്റിലൂടെ നവംമ്പര്‍ രണ്ടാം തീയതിയാണ്. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കൂറിയര്‍ കമ്പനിയുടേതെന്ന പേരില്‍ സാധനം ഡെലിവറി ചെയ്തതായുള്ള സന്ദേശം ലഭിച്ചു. സാധനം ലഭിച്ചട്ടില്ലായിരുന്നതിനാല് വനിതാ ഡോക്ടര്‍ സന്ദേശത്തിലുണ്ടായിരുന്ന നമ്പറില്‍ ബന്ധപ്പെടുകയായിരുന്നു. കമ്പനിയുടെ കസ്റ്റമര്‍കെയര്‍ എക്സിക്യൂട്ടീവ് വിളിക്കുമെന്ന് പറഞ്ഞു പിന്നാലെ ഒരാള്‍ വിളിച്ചു. ഓര്‍ഡര്‍ പിടിച്ച് വച്ചിരിക്കുകയാണെന്നും രണ്ട് രൂപ കൂടി നല്‍കണമെന്നുമായിരുന്നു നിര്‍ദേശം.
ഇതിനായി ബാങ്ക് വിവരങ്ങള്‍ കൈമാറാനായി ഒരുലിങ്കും അയച്ചുനല്‍കി.എന്നാല്‍ ലിഹ്കില് ക്ലിക്ക് ചെയ്തതിന് പിന്നാലെ മൊബൈലില്‍ ഒരു ആപ്ലീക്കേഷന് ഓട്ടോമാറ്റിക്കായി ഡൗണ്‍ലോഡ് ആകുകയായിരുന്നു. പിന്നീട് നവംബര്‍ 9-ാം തീയതിയാണ് ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിച്ചതായുള്ള സന്ദേശം ലഭിച്ചത്. ഒരുതവണ 95,000 രൂപയയും പിന്നാലെ 5000 രൂപയുമാണ് അക്കൗണ്ടില്‍നിന്ന് പിന്‍വലിച്ചതെന്നും പരാതിയില്‍ പറയുന്നു.






