
ഏത് ജോലിയും എളുപ്പത്തില്‍ ചെയ്ത് തീര്‍ക്കാനാണ് ആളുകള്‍ ഇഷ്ടപ്പെടുന്നത്. ഇത്തരത്തില്‍ മനുഷ്യന് ജോലി എളുപ്പമാക്കി തരാന്‍ കഴിയുന്ന പല യന്ത്രങ്ങളും ശാസ്ത്രം കണ്ടുപിടിച്ചിടുണ്ട്. എന്നാല്‍ ഇതിനിടയിലും അല്പം കൂടി എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ടെക്നിക്കുകള്‍ കണ്ടുപിടിക്കുന്ന വിരുതന്മാരും ഉണ്ട്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ വൈറലായ വീഡിയോ ഇതിന് ഒരു ഉദാഹരണമാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ ഭക്ഷണ സാധനങ്ങള്‍ അരച്ചെടുക്കാണ് മിക്സര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ മിക്സറിനെക്കാളും വേഗത്തില്‍ സാധനങ്ങള്‍ അരച്ചെടുക്കാം എന്നാണ് വീഡിയോ തെളിയിക്കുന്നത്.
വീഡിയോയില്‍ മിക്സറില്ലാതെ എങ്ങനെ ജ്യുസ് അടിക്കാം എന്നാണ് കാണുന്നത്. ജാറില്‍ ജ്യൂസ് തയ്യാറാക്കാന്‍ ആവശ്യമായ പഴങ്ങളെല്ലാമിട്ട ശേഷം മിക്സറില് വയ്ക്കാതെ മറ്റൊരുപായത്തിലൂടെയാണ് ജ്യൂസ് തയ്യാറാക്കുന്നത്. മിക്സറില്ലാതെയും കറണ്ടില്ലാതെയുമെല്ലാം എങ്ങനെയാണ് മിക്സി പ്രവര്‍ത്തിപ്പിക്കുന്നതെന്ന് നിങ്ങള്‍ക്ക് സ്വാഭാവികമായും സംശയം തോന്നാം. ഒരു ഡ്രില്ലിംഗ് മെഷീനാണ് ഇതിനെല്ലാം പകരം ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഡ്രില്ലിംഗ് മെഷീനുപയോഗിച്ച് ജാറിലെ ബ്ലേഡ് കറക്കിയെടുക്കുകയാണ് ചെയ്യുന്നത്. സത്യത്തില്‍ സാധാരണ നമ്മള് മിക്സി പ്രവര്‍ത്തിക്കുന്നതിലും വേഗതയിലും ഗുണത്തിലും ജ്യൂസ് തയ്യാറായി വരുന്നത് വീഡിയോയില്‍ വ്യക്തമായി കാണാന്‍ കഴിയുന്നുണ്ട്.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് രസകരമായ ഈ വീഡിയോ വൈറലയായിരിക്കുന്നത്. നിരവധി ആളുകള്‍ തങ്ങളുടെ അഭിപ്രായവുമായി രംഗത്തെത്തി. ഈ രീതിയില്‍ ജ്യൂസ് അടിക്കുന്നത് ആദ്യമായി കാണുകയാണെന്നും ഇത് കൊള്ളാമെന്നുമെല്ലാം നിരവധി പേര് വീഡിയോയ്ക്ക് താഴെ കുറിച്ചത്. കറണ്ടില്ലെങ്കില്‍ ഇങ്ങനെ മിക്സി പ്രവര്‍ത്തിക്കാമല്ലോ എന്നും പലരും വീഡിയോയ്ക്ക് കമന്റിട്ടിരിക്കുന്നു. എന്തായാലും സംഗതിയൊന്ന് പരീക്ഷിച്ചുനോക്കിയിട്ടേ ഇനിയുള്ളൂ എന്ന തീരുമാനമറിയിക്കുന്നവരും നിരവധിയാണ്.






