
ഇറ്റലിയിലെ ഏറ്റവും വലിയ മാഫിയാ വിചാരണയില്‍ ഉള്‍പ്പെട്ടിരുന്ന 200 ലധികം പ്രതികള്‍ക്ക് മൊത്തം തടവായി ലഭിച്ചത് 2,200 വര്‍ഷത്തിലേറെ. 'എൻഡ്രാംഗെറ്റ' എന്ന മാഫിയാ സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കൊള്ളയടിക്കൽ മുതൽ മയക്കുമരുന്ന് കടത്ത് വരെയുള്ള കുറ്റകൃത്യങ്ങൾക്കാണ് ഇവരെ ശിക്ഷിച്ചത്. ശിക്ഷിക്കപ്പെട്ടവരിൽ മുൻ ഇറ്റാലിയൻ സെനറ്ററും ഉൾപ്പെടുന്നെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് വർഷമായി നടക്കുന്ന വിചാരണ നടക്കുകയായിരുന്നു. വിധികള്‍ക്കെതിരെ അപ്പീലിന് വകുപ്പിണ്ട്.
എൻഡ്രാംഗെറ്റ യൂറോപ്പിലെ ഏറ്റവും സ്വാധീനമുള്ള ക്രിമിനൽ മാഫിയാ സംഘടനകളിൽ ഒന്നാണ് . രാഷ്ട്രീയത്തിലും സമൂഹത്തിലും ഈ മാഫിയാ സംഘങ്ങള്‍ക്കുള്ള സ്വാധീനം കേസിനിടെ വ്യക്തമായിരുന്നു. എന്‍ഡ്രാംഗെറ്റയ്ക്ക് പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുതല്‍ രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും ഉള്‍പ്പെടുന്ന വിപുലമായ ബന്ധം ഉണ്ടായിരുന്നു.
ജിയാൻകാർലോ പിറ്റെല്ലിയെന്ന മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണിയുടെ പാർട്ടിയായ ഫോർസ ഇറ്റാലിയയുടെ അഭിഭാഷകനും മുൻ സെനറ്ററുമായ ശിക്ഷിക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട വ്യക്തി. ഇയാള്‍ക്ക് 11 വർഷത്തെ തടവാണ് ലഭിച്ചത്.
കേസ് പരിഗണിക്കുന്ന ജഡ്ജിമാര്‍ക്ക് പോലീസ് പ്രത്യേക സംരക്ഷണം നല്‍കിയിരുന്നു. യൂറോപ്പിലെ കൊക്കെയ്ൻ വിപണിയുടെ 80 % വരെ ഇത് നിയന്ത്രിക്കുന്നത് എൻഡ്രാംഗെറ്റ എന്ന മാഫിയാ സംഘമാണെന്ന് കരുതുന്നു. ഏകദേശം 60 ബില്യൺ ഡോളറാണ് സംഘത്തിന്റെ വിറ്റുവരവ്. കേസിന്റെ വിചാരണാ വേളയില്‍ 600 ഓളം അഭിഭാഷകരും 900 സാക്ഷികളമാണ് പങ്കെടുത്തത്. കൊലപാതകം, മയക്കുമരുന്ന് കടത്ത്, കൊള്ളയടിക്കൽ, കടം വാങ്ങൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.






