ജനുവരിയില്‍ ഇന്ത്യ - അഫ്ഗാനിസ്ഥാന് ടി20 പരമ്പരയ്ക്ക് തുടക്കം കുറിക്കും. 2024 ജനുവരി 11 നാണ് മത്സരം ആരംഭിക്കുക. മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യയാണ്. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ടി20 പരമ്പര അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ഇന്ന് പ്രഖ്യാപിക്കുകയായിരുന്നു.
വൈറ്റ് ബോള്‍ ക്രിക്കറ്റ് പരമ്പരയില്‍ ഇതാദ്യമായിയാണ് ഇന്ത്യയും അഫ്ഗാനിസ്ഥാനും കൊമ്പ്കോര്‍ക്കുന്നത്. ജനുവരി 11, 14, 17 തീയതികളിലാണ് മത്സരങ്ങല്‍ നടക്കുന്നത്. ആദ്യ മത്സരം മൊഹാലിയിലും, രണ്ടും മൂന്നും മത്സരങ്ങള്‍ യഥാക്രമം ഇന്‍ഡോറിലും ബെംഗളൂരുവിലും നടക്കും. ഇതു വരെ അഫ്ഗാനിസ്ഥാനും ഇന്തയും ഏറ്റുമുട്ടിയ അഞ്ച് മത്സരത്തിലും ഇന്ത്യ വിജയം തന്റെ കൈപിടിയിലൊതുക്കി.





