
മിനസോട്ടയിൽ നിന്നുള്ള ദമ്പതികൾക്ക് അവരുടെ 10 വർഷത്തെ സമ്പാദ്യം ബാങ്കിൽ നിക്ഷേപിക്കാനായി എത്തിയപ്പോൾ ഉണ്ടായത് വ്യത്യസ്ത അനുഭവം.
പത്ത് വർഷക്കാലമായി ശേഖരിച്ച പെന്നികൾ (യുഎസ് നാണയം) ആണ് ബാങ്കിൽ നിക്ഷേപിക്കാനായി കൊണ്ടുവന്നത്. എന്നാൽ, ദമ്പതികള്‍ വലിയ പാത്രങ്ങളില്‍ സൂക്ഷിച്ച നാണയങ്ങൾ ബാങ്ക് ജീവനക്കാർ സ്വീകരിക്കാൻ മടിച്ചു. പ്രധാനമായും പണം സ്വീകരിക്കുന്നതിനുള്ള തടസ്സമായി ബാങ്ക് മാനേജർ വ്യക്തമാക്കിയ കാരണം അവർ നാണയങ്ങൾ ശേഖരിച്ചിരുന്ന പാത്രത്തിലെ വാ വട്ടം ചെറുതായതിനാൽ നാണയങ്ങൾ പുറത്തെടുക്കാനും എണ്ണി തിട്ടപ്പെടുത്താനും പ്രയാസമാണെന്നായിരുന്നു.
പ്രശ്നം പരിഹരിക്കുന്നതിന് പണം വാ വട്ടം കൂടുതലുള്ള ചെറിയ പാത്രങ്ങളിലാക്കി വീണ്ടും കൊണ്ടുവരാനും ബാങ്ക് ദമ്പതിമാർക്ക് നിർദ്ദേശം നൽകി. എന്നാല്‍ തങ്ങളുടെ പത്ത് വർഷത്തെ ഈ നാണയ ശേഖരം ബാങ്ക് അധികൃതർ നിർദ്ദേശിച്ചരീതിയിൽ പുനക്രമീകരിക്കുക അത്ര എളുപ്പമല്ലായെന്നും അവര്‍ പറയുന്നു.






